എസ് എസ് എഫ് 28 -മത് എഡിഷൻ സാഹിത്യോത്സവിന് പ്രൗഢ തുടക്കം

കാസർകോട്:  
എസ് എസ് എഫ് 28-മത് എഡിഷൻ സാഹിത്യോത്സവിന് ജില്ലയിൽ തുടക്കം കുറിച്ചു.
പ്രാഥമിക ഘട്ടമായ ബ്ലോക്ക് തലത്തിലാണ് മത്സരം നടക്കുന്നത്.

മഞ്ചേശ്വരം ഡിവിഷൻ പരിധിയിലെ പുരുഷങ്കോടി യൂണിറ്റിലെ പുരുഷങ്കോടി ബ്ലോക്കിൽ ജില്ലാ ഉദ്ഘാടനം നടന്നു.

സ്വദഖത്തുള്ള ഹിമമിയുടെ
അദ്ധ്യക്ഷതയിൽ ഉമറുൽ ഫാറൂഖ് എ എസ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് നംഷാദ് സന്ദേശം കൈമാറി.
  
ബ്ലോക്ക് തലം കഴിഞ്ഞ് യൂണിറ്റ്, സെക്ടർ, ഡിവിഷൻ, ജില്ല തലങ്ങളിൽ മത്സരങ്ങൾ നടക്കും.
ജില്ല മത്സരം സെപ്റ്റംബർ രണ്ടാം വാരം നടക്കും.

നൂറിൽ പരം ഇനങ്ങളിൽ എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി, ജൂനിയർ, സീനിയർ, കാമ്പസ്, ജനറൽ വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്.

snews



Post a Comment

Previous Post Next Post