ലീഗിന്റെ മുന്‍ സംസ്ഥാന പ്രസിഡന്റ് പരേതനായ സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ മകന്‍ സയ്യിദ് ഉമ്മര്‍ ബാഫഖി തങ്ങള്‍ (68) നിര്യാതനായി. ഇന്നലെ രാത്രി 11 മണിയോടെ സഊദിയയിലെ ജിദ്ദയില്‍ കിംഗ് ഫഹദ് ആശുപത്രിയിലായിരുന്നു മരണം.
അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വര്‍ഷങ്ങളായി സഊദിയില്‍ ബിസിനസ് നടത്തിവരുകയായിരുന്ന അദ്ദേഹം കുടുംബത്തോടൊപ്പം ജിദ്ദയിലാണ് താമസിച്ചിരുന്നത്. ഖബറടക്കം കൊവിഡ് മാനദണ്ഡ പ്രകാരം ജിദ്ദയില്‍ നടക്കും.
ഭാര്യ: സഊദി പൗരയായ റൗദ അലവി. മക്കള്‍: സരീജ്, ആഫ്രഹ്, അബ്രാര്‍, അശ്‌റഫ്
Post a Comment