എംസി ജോസഫൈന്‍ വനിത കമ്മിഷന്‍ അധ്യക്ഷ സ്ഥാനം രാജിവെച്ചു


തിരുവനന്തപുരം: 

എംസി ജോസഫൈന്‍ വനിത കമ്മിഷന്‍ അധ്യക്ഷ സ്ഥാനം രാജിവെച്ചു. പരാതിക്കാരിയോടുളള ജോസഫൈന്റെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് സിപിഎം രാജി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ജോസഫൈന്‍ സ്ഥാനം ഒഴിഞ്ഞത്.

ഒരു ചാനലിന്റെ തത്സമയ ഫോണ്‍ ഇന്‍ പരിപാടിയില്‍, ഗാര്‍ഹികപീഡനത്തെപ്പറ്റി എറണാകുളം സ്വദേശിനിയായ യുവതി എം.സി. ജോസഫൈനോട് പരാതിപ്പെട്ടിരുന്നു. പോലീസില്‍ പരാതിപ്പെട്ടോയെന്ന് അവര്‍ പരാതിക്കാരിയോട് തിരിച്ചുചോദിച്ചു. ഇല്ലെന്നുപറഞ്ഞ യുവതിയോട് ഇല്ലെങ്കില്‍ അനുഭവിച്ചോയെന്നാണ് ജോസഫൈന്‍ പറഞ്ഞത്. ഈ പ്രതികരണത്തില്‍ വന്‍ തോതിലാണ് വിമര്‍ശനം ഉര്‍ന്നത്.


എംസി ജോസഫൈനെതിരെ സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതിയടക്കം ഇടതുനേതാക്കളും യുവജന സംഘടനകളുമടക്കം രംഗത്തെത്തിയിരുന്നു. സംഭവം വിവാദമായപ്പോള്‍ ജോസഫൈന്‍ ഖേദം പ്രകടിപ്പിച്ചെങ്കിലും രാജിക്കായി സമര്‍ദ്ദം ശക്തമാവുകയായിരുന്നു.


Post a Comment

Previous Post Next Post