തീവ്രവാദ ഭീഷണി; ഇടുക്കിയിലെ അഞ്ച് അണക്കെട്ടുകളുടെ സുരക്ഷക്ക് നടപടി സ്വീകരിക്കും snews



ഇടുക്കി 

 തീവ്രവാദ ഭീഷണിയെ തുടര്‍ന്ന് ഇടുക്കിയിലെ അഞ്ച് അണക്കെട്ടുകളുടെ സുരക്ഷക്ക് നടപടി സ്വീകരിക്കാന്‍ തീരുമാനിച്ച്‌ അധികൃതര്‍. രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണിത്. സി സി ടി വി കാമറ ഉള്‍പ്പെടെ സ്ഥാപിച്ച് ദൃശ്യങ്ങള്‍ നിരീക്ഷിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

ഇടുക്കി, ചെറുതോണി, കുളമാവ്, പാംബ്ല, കല്ലാറൂട്ടി ജലാശയങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനാണ് രഹസ്യാന്വേഷണ വിഭാഗം നിര്‍ദേശിച്ചിട്ടുള്ളത്. ഡാമുകളിലെ ജലനിരപ്പ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ തലസ്ഥാനത്തും ഇടുക്കിയിലുമായി 24 മണിക്കൂറും രേഖപ്പെടുത്തും.


Post a Comment

Previous Post Next Post