കുമ്പള:
പച്ചമണ്ണിൻ്റെ ഗന്ധമറിയുക പച്ച മനുഷ്യൻറെ രാഷ്ട്രീയം പറയുക എന്ന പ്രമേയത്തിൽ എസ് വൈ എസ് എസ് സംസ്ഥാന വ്യാപകമായി നടത്തുന്ന ഹരിത മുറ്റം പദ്ധതിയുടെ കുമ്പള സോൺതല ഉദ്ഘാടനം എസ് ജെ എം ജില്ലാ പ്രസിഡൻറ് അഷ്റഫ് സഅദി ആരിക്കാടി നിർവഹിച്ചു. കുമ്പള സോണിലെ നാൽപത് യൂണിറ്റുകളിലായി അഞ്ഞൂറോളം വൃക്ഷ തൈകൾ നട്ട് പരിസ്ഥിതി ദിനത്തിൽ പങ്കാളികളായി. വിവിധ യൂണിറ്റുകളിൽ ആരോഗ്യ കേന്ദ്രങ്ങളും പൊതു സ്ഥലങ്ങളിലും അണുനശീകരണവും പരിസര ശുചീകരണവും നടത്തി. സയ്യിദ് ഹാമീദ് തങ്ങൾ, ഹനീഫ് സഅദി, സലാം സഖാഫി, സിദ്ദിഖ് മാസ്റ്റർ, ലത്തീഫ് മാസ്റ്റർ, മുഹമ്മദ് സഖാഫി, അഷ്റഫ് സഖാഫി, സഈദ് മാസ്റ്റർ, മൊയ്തു ഹിമമി, തുടങ്ങിയവർ നേതൃത്വം നൽകി.
Post a Comment