സ്ത്രീ സുരക്ഷക്കായി ഗവര്‍ണറുടെ ഉപവാസം ഇന്ന്

തിരുവനന്തപുരം | സ്ത്രീധന നിരോധനത്തിനും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കുമെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് ഉപവസിക്കും. ഗാന്ധിയന്‍ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തുന്ന ഉപവാസത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ന് വൈകുന്നേരം 4.30 മുതല്‍ ആറു വരെ ഗവര്‍ണര്‍ തൈക്കാട് ഗാന്ധിഭവനില്‍ നേരിട്ടെത്തി ഉപവാസത്തില്‍ പങ്കെടുക്കും. രാവിലെ എട്ടു മുതലാണു ഗാന്ധിയന്‍ സംഘടനകളുടെ ഉപവാസമെന്നതിനാല്‍ രാവിലെ എട്ടുമുതല്‍ 4.30 വരെ രാജ്ഭവനിലിരുന്നു ഗവര്‍ണറും ഉപവസിക്കും. സംസ്ഥാന ഗവര്‍ണര്‍ ഉപവാസത്തില്‍ പങ്കെടുക്കുന്നത് സംസ്ഥാന ചരിത്രത്തില്‍ അപൂര്‍വമാണ്.

കേരള ഗാന്ധി സ്മാരക നിധി, ഇതര ഗാന്ധിയന്‍ സംഘടനകള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഉപവാസ സമരം. സ്ത്രീധന പീഡനത്തെ തുടര്‍ന്നു മരിച്ച കൊല്ലം സ്വദേശിനി വിസ്മയയുടെ വീട് നേരത്തെ ഗവര്‍ണര്‍ സന്ദര്‍ശിച്ചിരുന്നു.

 

 

Post a Comment

Previous Post Next Post