ശിവന്‍കുട്ടിയുടെ രാജി ആവശ്യം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം; അടിയന്തര പ്രമേയം കൊണ്ടുവരും

തിരുവനന്തപുരം | വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ശക്തമായ പ്രതിഷേധത്തിന്. സഭയ്ക്ക് അകത്ത് മാത്രമല്ല പുറത്തും പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷ നീക്കം. നിയമസഭാ കയ്യാങ്കളി കേസില്‍ ശിവന്‍കുട്ടി ഉള്‍പ്പെടെ വിചാരണ നേരിടണമെന്ന സുപ്രീം കോടതി ഉത്തരവ് സര്‍ക്കാറിന് തിരിച്ചടിയായ പശ്ചാത്തലത്തില്‍ മന്ത്രിക്കെതിരെ അടിയന്തര പ്രമേയം കൊണ്ടുവരാനാണ് പ്രതിപക്ഷം ഒരുങ്ങുന്നത്.

നിയമസഭയിലെ അക്രമങ്ങളില്‍ ജനപ്രതിനിധികള്‍ക്ക് നിയമപരിരക്ഷ നല്‍കാനാകില്ലെന്നാണ് സുപ്രീം കോടതി വിധി. സഭയില്‍ നടന്നത് പ്രതിഷേധമാണ് എന്ന സര്‍ക്കാര്‍ വാദം കോടതി തള്ളിയിരുന്നു.

Post a Comment

Previous Post Next Post