സംസ്ഥാനത്ത് കൊവിഡ് കൂട്ട പരിശോധന ഇന്ന് തുടങ്ങും; 1.25 ലക്ഷം പേരെ പരിശോധിക്കും

തിരുവനന്തപുരം | സംസ്ഥാനത്ത് കൊവിഡ് ബാധിതരെ അതിവേഗം കണ്ടെത്തി പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി വ്യാഴം, വെള്ളി(ജുലൈ 15, 16) ദിവസങ്ങളില്‍ കൊവിഡ് കൂട്ട പരിശോധന നടത്തും. 3.75 ലക്ഷം പേരുടെ കൂട്ടപരിശോധന നടത്താനാണ് ആരോഗ്യ വകുപ്പ് ഉദ്ദേശിക്കുന്നത്.ഇന്ന് 1.25 ലക്ഷം പേരേയും നാളെ 2.5 ലക്ഷം പേരേയും പരിശോധനക്ക് വിധേയമാക്കും

തുടര്‍ച്ചയായി രോഗബാധ നിലനില്‍ക്കുന്ന പ്രത്യേക സ്ഥലങ്ങളും പ്രത്യേക വിഭാഗങ്ങളും കണ്ടെത്തിയായിരിക്കും പരിശോധന നടത്തുന്നത്. ഇതിലൂടെ ലഭ്യമായ പരിശോധനാ ഫലങ്ങള്‍ വിശകലനം നടത്തി കൊവിഡ് പ്രതിരോധം കൂടുതല്‍ ശക്തിപ്പെടുത്താനാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്.

Post a Comment

Previous Post Next Post