മുളന്തുരുത്തിയിൽ യുവാവിനെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തി; പിതാവിനും പരിക്കേറ്റു

മുളന്തുരുത്തി: പട്ടാപ്പകൽ യുവാവിനെ അഞ്ചുപേർ ചേർന്ന് വീട്ടിൽ കയറി കുത്തിക്കൊന്നു. പെരുമ്പിള്ളി സ്ഥാനാർത്ഥിമുക്കിൽ ഈച്ചരവേലിൽ മത്തായിയുടെ മകൻ ജോജിയെ (22) ആണ് അഞ്ചംഗ സംഘം കുത്തിയത്. തിങ്കളാഴ്ച വൈകീട്ട് നാലേമുക്കാലോടെയായിരുന്നു ആക്രമണം.
രണ്ട് ബൈക്കുകളിലെത്തിയ അക്രമികൾ ജോജിയുമായി വാക്കേറ്റത്തിലേർപ്പെട്ട ശേഷമാണ് കുത്തിയത്. കഴുത്തിനും നെഞ്ചിനുമാണ് കുത്തേറ്റത്. ജോജിയുടെ പിതാവ് മത്തായിക്കും കുത്തേറ്റു. കഞ്ചാവ് വില്പനയ്ക്കും വധശ്രമത്തിനും പോലീസ് കേസെടുത്തിട്ടുയാളാണ് ജോജി.
ആക്രണത്തിന് ശേഷം സംഘം ഒരു ബൈക്കും ആയുധങ്ങളും ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ജോജിയെയും മത്തായിയെയും ആംബുലൻസിൽ കളമശ്ശേരി മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജോജി മരണപ്പെട്ടു. മാതാവ്: ബിന്ദു. സഹോദരൻ: മർക്കോസ്.

Post a Comment

Previous Post Next Post