തിരൂരിൽ അകാരണമായി മാധ്യമപ്രവർത്തകനെ പോലീസ് മർദ്ദിച്ച സംഭവത്തിൽ നടപടി വൈകുന്നത് അംഗീകരിക്കാനാവില്ലെന്ന് കെ ആർ എം യു സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി. സംഭവത്തിൽ നടപടി എടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥർ അതിന് തയ്യാറായിട്ടില്ല. കടയിൽ വീട്ടുസാധനങ്ങൾ വാങ്ങാൻ നിന്ന കെ യു ഡബ്ല്യു ജെ മലപ്പുറം ജില്ലാ സെക്രട്ടറി കെ പി എം റിയാസിനെ തിരൂർ സി ഐ ഫർസാദ് അതിക്രൂരമായാണ് മർദ്ദിച്ചത്.
സംഭവത്തിൽ കെ ആർ എം യു തിരൂർ മേഖലാ കമ്മിറ്റി പ്രതിഷേധവുമായി തെരുവിലിറങ്ങി. പ്രതിഷേധിച്ച തിരൂരിലെ കെ ആർ എം യു പ്രവർത്തകർക്ക് സംസ്ഥാന കമ്മിറ്റി പൂർണ പിന്തുണ അറിയിച്ചു. കേസിൽ ഇനിയും നടപടി വൈകിപ്പിച്ചാൽ പ്രക്ഷോഭം സംസ്ഥാനം മുഴുവൻ വ്യാപിപ്പിക്കുമെന്നും കേരള റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് യൂണിയൻ സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.
Post a Comment