കാമുകന്റെ വിവാദിനത്തിൽ ഗേറ്റിന് പുറത്ത് പൊട്ടിക്കരഞ്ഞ് യുവതി; ഒന്നുകണ്ടാൽ മതിയെന്ന് കെഞ്ചുന്നത് കേട്ട് ഹൃദയം തകർന്ന് സോഷ്യൽമീഡിയ; വീഡിയോ


ഭോപാൽ: മൂന്ന് വർഷമായി കൂടെയുള്ള കാമുകന്റെ വിവാഹമാണെന്ന് അറിഞ്ഞ് വിവാഹവെദിക്ക് പുറത്തെത്തി പൊട്ടിക്കരഞ്ഞ് യുവതി. മധ്യപ്രദേശിൽ നിന്നുള്ള ഈ ദൃശ്യങ്ങൾ സോഷ്യൽമീഡിയയുടെ ഹൃദയം തകർത്തിരിക്കുകയാണ്. ഹോശങ്കാബാദിലാണ് സംഭവം. കാൺപൂർ സ്വദേശിനിയായ യുവതിയാണ് വിവാഹവേദിക്ക് പുറത്ത് ‘ബാബൂ… ബാബൂ…’ എന്ന് കരഞ്ഞുനിലവിളിക്കുന്നത്.

തന്റെ ശബ്ദംകേട്ട് കാമുകൻ വരുമെന്ന പ്രതീക്ഷയിലാണ് യുവതി പുറത്തുനിന്നും ഉറക്കെ വിളിക്കുന്നത്. താൻ മറ്റൊരു വിവാഹം കഴിക്കുകയാണെന്ന് തന്നോട് വന്ന് നേരിട്ട് പറയണമെന്നാണ് യുവതി അഭ്യർത്ഥിക്കുന്നത്.

നിരവധിപേർ യുവതിയെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പിന്മാറാൻ തയാറല്ലാതെ യുവതി കരയുന്നതാണ് വീഡിയോയിലുള്ളത്. യുവാവിന്റെ കുടുംബം ഒടുവിൽ പോലീസിനെ അറിയിച്ചതോടെയാണ് യുവതി പിന്മാറിയത്.


മൂന്നുവർഷമായി യുവാവിനൊപ്പം ഒരുമിച്ച് താമസിക്കുകയായിരുന്നു ഈ യുവതി. ഭോപാലിലെ സ്വകാര്യ സ്ഥാപനത്തിലാണ് ഇരുവരും ജോലിചെയ്യുന്നത്. വീഡിയോ പകർത്ത് ആരോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ നിരവധിപേരാണ് കണ്ടത്. യുവതിയുടെ അവസ്ഥയിൽ ദുഃഖം രേഖപ്പെടുത്തുകയാണ് ഓരോരുത്തരും.


Post a Comment

Previous Post Next Post