കൊടകര കള്ളപ്പണക്കേസ്: നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് കെ സുരേന്ദ്രന്‍



തൃശൂര്‍ 


  കൊടകര കള്ളപ്പണക്കേസില്‍ ചോദ്യം ചെയ്യലിന് നാളെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഹാജരാകില്ല. നാളെ ഹാജരാകാന്‍ കഴിയില്ലെന്ന് കെ സുരേന്ദ്രന്‍ അന്വേഷണ സംഘത്തെ അറിയിച്ചു. ഫോണിലൂടെയാണ് അന്വേഷണ സംഘത്തെ ഇക്കാര്യം അറിയിച്ചത്.

കള്ളപ്പണക്കവര്‍ച്ചാകേസുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച രാവിലെ 10 ന് തൃശൂര്‍ പോലീസ് ക്ലബില്‍ ഹാജരാകാനായിരുന്നു നോട്ടിസ്. സുരേന്ദ്രന്റെ കോഴിക്കോട്ടെ വീട്ടിലെത്തിയാണ് അന്വേഷണ സംഘം നോട്ടിസ് നല്‍കിയത്.


Post a Comment

Previous Post Next Post