കരിംജീരകം കോവിഡ് ചികിത്സയ്ക്ക് ഫലപ്രദമെന്ന് സിഡ്‌നിയിലെ യുണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിന്റെ കണ്ടെത്തല്‍. ക്ലിനിക്കല്‍ ആന്‍ഡ് എക്‌സ്പിരിമെന്റല്‍ ഫാര്‍മക്കോളജി ആന്‍ഡ് ഫിസിയോളജി ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കരിംജീരകത്തിലടങ്ങിയ തൈമോക്വിനോണ്‍ എന്ന ഘടകം ആണ് ചികിത്സയ്ക്ക് സഹായകമാകുന്നത്.തൈമോക്വിനോണ്‍ കോവിഡ്19ന്റെ സ്‌പൈക്ക് പ്രോട്ടീനില്‍ പറ്റിച്ചേര്‍ന്നിരിക്കുകയും ശ്വാസകോശ അണുബാധ വരാതെ തടയുകയും ചെയ്യുന്നു.നേസല്‍ സ്‌പ്രേയുടെയും പേസ്റ്റിന്റെയും രൂപത്തില്‍ രോഗികളില്‍ നല്‍കിയ ഈ മരുന്ന് വിജയകരമാണെന്നാണ് ഗവേഷകര്‍ അറിയിച്ചിരിക്കുന്നത്.
നിരവധി ആരോഗ്യഗുണങ്ങളുള്ള സുഗന്ധവ്യഞ്ചനമാണ് കരിംജീരകം. കൊളസ്‌ട്രോള്‍ കുറച്ച് ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ പ്രാപ്തിയുള്ള ഇവയ്ക്ക് ആന്റിബാക്ടീരിയല്‍ ഗുണങ്ങളും ഉണ്ട്. ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ഇവ ഭക്ഷണത്തിലുള്‍പ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയ്ക്കും.
Post a Comment