
കോതമംഗലത്ത് മെഡിക്കല്‍ ഹൗസ്‌സര്‍ജ്ജന്‍സി വിദ്യാര്‍ത്ഥി മാനസയെ കൊലപ്പെടുത്തിയ കേസില്‍ രഖിന് തോക്കുകൈമാറുന്നതിന്റേയും തോക്ക് ഉപയോഗിക്കാന്‍ പരിശീലനം നല്‍കുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്ത്. രഖില്‍ തോക്ക് വാങ്ങാന്‍ മുനഗളിലേക്ക് പോകുന്നതിന്റേ ഉള്‍പ്പെടെ ദൃശ്യങ്ങളാണ് റിപ്പോര്‍ട്ടര്‍ ടിവിക്ക് ലഭിച്ചത്.
കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയില്‍ ആയ മനേഷ് കുമാറിന്റെ ഫോണില്‍ നിന്നാണ് ദൃശ്യങ്ങള്‍ ലഭിച്ചത്. രഖിലിന് തോക്ക് നല്‍കിയ സോനുകുമാര്‍ മോദി, മനേഷ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. 20 ഓളം തോക്കുകള്‍ ഇത്തരത്തില്‍ കൈമാറിയിട്ടുണ്ടെന്നാണ് വിവരം.
മാനസയെ കൊല്ലാന്‍ ഉപയോഗിച്ച അതേ തോക്ക് ഉപയോഗിച്ചാണ് പരിശീലനം നടത്തുന്നതെന്ന നിഗമനത്തിലാണ് പൊലീസ്. രഖിലിന് തോക്ക് ഉപയോഗിക്കാന്‍ കൃത്യമായ പരിശീലനം ലഭിച്ചിരുന്നുവെന്ന് പൊലീസിന് വ്യക്തമായിരുന്നു. ഇതേടെ കേസില്‍ നിര്‍ണ്ണായക വിവരങ്ങളാണ് ലഭിച്ചത്.
ബീഹാറില്‍ നിന്നും അറസ്റ്റിലായ പ്രതികളെ ഇന്ന് കൊച്ചിയില്‍ എത്തിക്കും. വിമാനമാര്‍ഗം വഴി വൈകിട്ട് ആറോടെ ഇരുവരേയും കൊച്ചിയില്‍ എത്തിക്കുമെന്നാണ് വിവരം. ഇന്നലെയാണ് ഇരുവരും അറസ്റ്റിലായത്.
Post a Comment