ഭാരത ബന്ദിൽ രാജ്യതലസ്ഥാനം സ്തംഭിച്ചു; ഡൽഹി അതിർത്തിയിൽ കിലോമീറ്റർ നീളത്തിൽ ഗതാഗത കുരുക്ക്

ന്യൂഡൽഹി: കേന്ദ്രസർക്കാറിന്റെ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് വിവിധ സംഘടനകൾ പങ്കെടുക്കുന്ന ഭാരത് ബന്ദിൽ നിശ്ചലമായി രാജ്യതലസ്ഥാനം. കർഷക പ്രക്ഷോഭങ്ങളുടെ ഭാഗമായി ഒന്നര കിലോമീറ്ററിൽ അധികം ദൂരമാണ് ഡൽഹി ഗുരുഗ്രാം അതിർത്തിയിലെ ഗതാഗത തടസമെന്ന് റിപ്പോർട്ട്. ദേശീയപാതയിലെ വൻ ഗതാഗതക്കുരുക്കിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.

ഗുരുഗ്രാമിൽനിന്ന് ഡൽഹിയിൽ പ്രവേശിപ്പിക്കാൻ ഒരുങ്ങിയ വാഹനങ്ങളാണ് കുരുക്കിൽ അകപ്പെട്ടത്. കർഷക ബന്ദിന്റെ ഭാഗമായി ഡൽഹിയിലും അതിർത്തി പ്രദേശങ്ങളിലും കർശന സുരക്ഷ നിരീക്ഷണം ഡൽഹി പോലീസ് ഏർപ്പെടുത്തിയിട്ടുണ്ട്

Post a Comment

Previous Post Next Post