ലോകത്തിലെ ഏറ്റവും മികച്ച ന​ഗരങ്ങളുടെ പട്ടികയിൽ ദുബായ് അഞ്ചാം സ്ഥാനത്ത്; 'വികസനത്തോടൊപ്പം സുരക്ഷിതത്വവും

ലോകത്തിലെ ഏറ്റവും മികച്ച ന​ഗരങ്ങളുടെ പട്ടികയിൽ അഞ്ചാമത് ഇടം പിടിച്ച് ദുബായ്. റിസൊണൻസ് കൺസൽട്ടസി പുറത്തു വിട്ട പട്ടികയിലാണ് ലോകത്തെ അഞ്ചാമത്തെ മികച്ച ന​ഗരമായി ദുബായിയെ തെരഞ്ഞെടുത്തത്. ലണ്ടൻ, പാരീസ്, ന്യൂയോർക്ക്, മോസ്കോ എന്നിവയാണ് ദുബായ്ക്ക് മുമ്പിലുള്ള മികച്ച ന​ഗരങ്ങൾ. 10 ലക്ഷത്തിൽ കൂടുതൽ ജന സംഖ്യയുള്ള ന​ഗരങ്ങളിൽ മികച്ച ന​ഗരത്തെ വിവിധ മാനദണ്ഡങ്ങൾ വെച്ച് തെരഞ്ഞെടുക്കുകയാണ് റെസൊണെൻസ് കൺസൽട്ടൻസി ചെയ്യുന്നത്.

വികസനത്തോടും വളർച്ചയോടൊപ്പവും തന്നെ ലോകത്തെ ഏറ്റവും സുരക്ഷയുള്ള ന​ഗരമാണ് യുഎഇ എന്നതും അത്ഭുതമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ടോക്കിയോ, സിം​ഗപ്പൂർ, ലോസ് ആഞ്ചലസ് എന്നിവയാണ് ദുബായ്ക്ക് പിന്നിലുള്ള മികച്ച ന​ഗരങ്ങൾ.

ഈ മാറ്റങ്ങൾ യാദൃശ്ചികമായി സംഭവിച്ചതല്ലെന്നും 2010 കളിൽ ഈ ന​ഗരം തുടരെ നവീകരിക്കപ്പെടുകയും അന്തരാഷ്ട്ര ടൂറിസം, ബിസിനസ് സ്ഥലമായി മാറുകയും ചെയ്തെന്നും റിപ്പോർട്ടിൽ പറയുന്നു. 

Post a Comment

Previous Post Next Post