രാജി നീക്കത്തില്‍ അനുനയ നീക്കങ്ങള്‍ പുരോഗമിക്കുമ്പോള്‍ നിലപാട് കടുപ്പിച്ച് വി എം സുധീരന്‍. കെപിസിസി രാഷ്ട്ട്രീയ കാര്യ സമിതിയില്‍ നിന്നും രാജി വച്ചതിന് പിന്നാലെ വിഎം സുധീരന്‍ എഐസിസി അംഗത്വം രാജിവച്ചു.
രാജിക്കത്ത് സോണിയ ഗാന്ധിക്ക് അയച്ചതായാണ് വിവരം. അനുനയ നീക്കങ്ങളുടെ ഭാഗമായി ഹൈക്കമാന്‍ഡ് പ്രതിനിധി താരിഖ് അന്‍വര്‍ ഇന്ന് സുധീരനുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് പുതിയ നീക്കം. നേതൃത്വത്തിന് എതിരെ പ്രതിഷേധിച്ചാണ് രാജി. ഹൈക്കമാന്‍ഡ് ഇടപെടലുകള്‍ കാര്യക്ഷമല്ലെന്നും സുധീരന്‍ കുറ്റപ്പെടുത്തുന്നു.
Post a Comment