മുംബൈയില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ചു; 19ാം നിലയില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചയാള്‍ മരിച്ചു

വടക്കന്‍ മുംബൈയിലെ പരേലില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ചു. അവിഘ്‌ന പാര്‍ക്ക് അപാര്‍ട്ട്‌മെന്റിലാണ് തീപിടുത്തമുണ്ടായത്. ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ഉണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് കെട്ടിടത്തിന്റെ പത്തൊമ്പതാം നിലയില്‍ നിന്ന് ചാടിയ അരുണ്‍ തിവാരി എന്ന ആള്‍ മരിച്ചതായി വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
കെട്ടിടത്തില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. കെട്ടിടത്തിലെ തീ അണയ്ക്കുന്നതിനുളള ശ്രമങ്ങള്‍ തുടരുകയാണ്. മുംബൈ മേയര്‍ കിഷോരി പെഡ്‌നേക്കര്‍, മുന്‍സിപ്പല്‍ കമ്മീഷ്ണര്‍ ഐ എസ് ചഹല്‍ എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.

Post a Comment

Previous Post Next Post