പകുതി വിലയ്ക്ക് 5ജി സ്മാർട് ഫോൺ ആമസോണിൽ ഫോണുകൾക്ക് വൻ ഡിസ്കൗണ്ട്


രാജ്യത്തെ മുൻനിര ഇ-കൊമേഴ്സ് കമ്പനികളിലൊന്നായ ആമസോണിലെ ഓഫർ വിൽപന തുടങ്ങി. 'ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ സ്മാർട് ഫോണുകൾക്ക് വൻ ഇളവുകളാണ് നൽകുന്നത്. ആപ്പിൾ, സാംസങ്, ഷമി, വിവോ, ഓപ്പോ, റിയൽമി, വൺപ്ലസ്, സോണി തുടങ്ങി ബ്രാൻഡുകളുടെ നിരവധി ഹാൻഡ്സെറ്റുകൾ 40 ശതമാനം വരെ ഇളവിൽ നൽകുന്നുണ്ട്.


അവതരിപ്പിക്കുമ്പോൾ 74,999 രൂപ വിലയുണ്ടായിരുന്ന സാംസങ് ഗാലക്സി എസ് 20 എഫ്ഇ 5ജി ഫോൺ ഇപ്പോൾ 51 ശതമാനം ഇളവിൽ 36,990 രൂപയ്ക്കാണ് വിൽക്കുന്നത്. എട്ട് ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റ് വാങ്ങുമ്പോൾ ക്രെഡിറ്റ് കാർഡ് ഇളവുകളും എക്സ്ചേഞ്ച് ഓഫറുകളും ലഭ്യമാണ്. കഴിഞ്ഞ മാർച്ചിലാണ് ഈ ഹാൻഡ്സെറ്റ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. എച്ച്ഡിഎഫ്സി കാർഡുകൾക്ക് 10 ശതമാനം കിഴിവ് ലഭിക്കും. 13,000 രൂപ വരെ എക്സ്ചേഞ്ച് ഓഫറും ലഭിക്കും.



അവതരിപ്പിക്കുമ്പോൾ 86,000 രൂപ വിലയുണ്ടായിരുന്ന സാംസങ് നോട്ട് 20 ഹാൻഡ്സെറ്റ് 44,990 രൂപയ്ക്കാണ് വിൽക്കുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് സാംസങ് നോട്ട് 20 ഇന്ത്യയിൽ അവതരിപ്പിച്ചത്. എച്ച്ഡിഎഫ്സി ബാങ്ക് കാർഡിൽ 10 ശതമാനം കിഴിവ് ലഭിക്കും. ഇതോടൊപ്പം 13,000 രൂപ വരെ എക്സ്ചേഞ്ച് ഓഫറുമുണ്ട്. സാംസങ് ഗാലക്സി എം32- 5ജിയും വളരെ കുറഞ്ഞ വിലയ്ക്ക് വാങ്ങാം. 20,999 രൂപയ്ക്ക് ഓഗസ്റ്റിൽ ലോഞ്ച് ചെയ്ത 5ജി ഫോൺ 16,999 രൂപയ്ക്കാണ് വിൽക്കുന്നത്. ആറ് ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലാണിത്. ഇതോടൊപ്പം എച്ചഡിഎഫ്സി ബാങ്ക് കാർഡുകൾക്ക് 1,500 രൂപ വരെ കിഴിവും ലഭിക്കും. എക്സ്ചേഞ്ച് ഓഫറുമുണ്ട്.


ഇലക്ട്രോണിക്സ്, ഫാഷൻ, സൗന്ദര്യവർധക വസ്തുക്കൾ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള ഉൽപന്നങ്ങൾക്ക് വൻ ഇളവുകളാണ് നൽകുന്നത്. ചില വിഭാഗങ്ങളിൽ 70 ശതമാനം വരെയാണ് ഇളവുകൾ നൽന്നത്. സ്മാർട് ഫോണുകൾ, സ്മാർട് ടിവി, ലാപ്ടോപ്പുകൾ, സ്മാർട് വാച്ചുകൾ, വയർലെസ് ഇയർബഡുകൾ, മറ്റെല്ലാ ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയ്ക്കെല്ലാം ആമസോൺ വലിയ കിഴിവ് നൽകുന്നു.

ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾക്കൊപ്പം 10 ശതമാനം അധിക കിഴിവ് നൽകുന്നതിനായി എച്ച്ഡിഎഫ്സി ബാങ്കുമായാണ് ആമസോൺ സഹകരിക്കുന്നത്. ആമസോൺ പേ ഐസിഐസിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്കും ഇളവ് ലഭിക്കും. ബജാജ് ഫിൻസെർവ് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾക്ക് 1 ലക്ഷം രൂപ വരെ നോ കോസ്റ്റ് ഇഎംഐ ഓഫർ ചെയ്യുന്ന ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വിൽപനയുടെ ഭാഗമായി ആമസോൺ 25,000 രൂപ വരെ എക്സ്ചേഞ്ച് ഇളവുകളും നൽകുന്നു.


40 ശതമാനം വരെ കിഴിവോടെ വിവിധ ഇലക്ട്രോണിക്സ് ആക്സസറികൾ ആമസോണിൽ ലഭ്യമാണ്. എക്കോ, കിൻഡിൽ, ഫയർ ടിവി എന്നിങ്ങനെയുള്ള ആമസോൺ ഉൽപന്നങ്ങളുടെ മുഴുവൻ ശ്രേണിയും ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2021 ൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
 വിൽപനയ്ക്കിടെ ആമസോണിലൂടെ എക്സ്ക്ലൂസീവ് ലോഞ്ചുകളും നടക്കും. സ്മാർട് ടിവികൾക്കും മറ്റ് വീട്ടുപകരണങ്ങൾക്കും വൻ വിലക്കിഴിവാണ് നൽകുന്നത്.

Post a Comment

Previous Post Next Post