കടലിനടിയിൽ നിന്നും 900 വർഷം പഴക്കമുള്ള വാൾ കണ്ടെത്തി; വിഡിയോ

കടലിൽ കളിക്കാനും കടൽത്തീരത്തു കൂടെ നടക്കാനുമൊക്കെ എല്ലാവർക്കും ഇഷ്ടമാണ്. നിരവധി ജൈവവൈധ്യങ്ങളും പല അമൂല്യ വസ്തുക്കളുമൊക്കെ കടലിനടിയിൽ നിന്ന് സ്കൂബ ഡൈവർമാർ കണ്ടെത്താറുണ്ട്. ഇപ്പോഴിത 900 വർഷം പഴക്കമുള്ള ഒരു വാൾ കടലിനടിയിൽ നിന്നും കണ്ടെത്തിയിരിക്കുകയാണ്. കുരിശു യുദ്ധക്കാരന്‍റെ ആയുധമെന്ന് പറയപ്പെടുന്ന 900 വർഷം പഴക്കമുള്ള വാളാണ് മെഡിറ്ററേനിയൻ കടലിന്‍റെ അടിയിൽ നിന്ന് ഇസ്രായേലിൽ നിന്നുള്ള ഒരു മുങ്ങൽ വിദഗ്ധൻ കണ്ടെത്തിയത്.

കടലിന്‍റെ അടിയിൽ കിടക്കുന്ന വാൾ ആദ്യം കണ്ടപ്പോൾ ക്യാമറയിൽ പകർത്തുകയായിരുന്നു അദ്ദേഹം. ആയുധത്തിനു പുറമേ കടൽത്തീരത്ത് അദ്ദേഹം മറ്റ് പല പുരാതന വസ്തുക്കളും കണ്ടെത്തി. 130 സെന്‍റി മീറ്റർ നീളമുള്ള വാൾ സെറാമിക് ശകലങ്ങളുമൊക്കെയായി നിറഞ്ഞ സ്ഥിതിയിലാണ് ലഭിച്ചത്. കുറഞ്ഞത് 900 വർഷം പഴക്കമുള്ള ഒരു യഥാർഥ കുരിശുയുദ്ധ വാളാണ്. ഇസ്രായേൽ പുരാവസ്തു അഥോറിറ്റിക്ക് കൈമാറിയ ശേഷമാണ് വാൾ പരിശോധിച്ചത്. 

Post a Comment

Previous Post Next Post