കുട്ടംപേരൂർ സർവീസ് സഹകരണ ബാങ്ക് നമ്പർ 611ന്റെ നവീകരിച്ച ബാങ്ക് കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം ഒക്ടോബർ 18 തിങ്കളാഴ്ച സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി നിർവഹിക്കും.


മാന്നാർ :നാഷണൽ കോപ്പറേറ്റീവ് ഡെവലപ്മെന്റ് കോർപറേഷന്റെ ധനസഹായവും ബാങ്കിന്റെ സ്വന്തം ഫണ്ട് ഉപയോഗിച്ച് ആധുനിക സൗകര്യങ്ങളോടുകൂടി പുതുക്കിപ്പണിത കുട്ടംപേരൂർ 611 നമ്പർ സർവീസ് സഹകരണ ബാങ്ക് കെട്ടിട സമുച്ചയത്തിലെ ഉദ്ഘാടന കർമ്മംഒക്ടോബർ 18 തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് സംസ്ഥാന സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവഹിക്കും. 

സംസ്ഥാന ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും. കഴിഞ്ഞ വർഷങ്ങളിലെ പ്രവർത്തനത്തിലൂടെ കൂടുതൽ ജന ഹൃദയങ്ങളുടെ വിശ്വാസവും സഹകരണവും നേടിയെടുക്കാൻ ബാങ്കിന് കഴിഞ്ഞിട്ടുണ്ടെന്നും സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രവർത്തനത്തിലൂടെ ചെങ്ങന്നൂർ താലൂക്കിലെ ഏക ക്ലാസ് വൺ ബാങ്കായി ഇതിനെ വളർത്തിയെടുക്കുവാൻ കഴിഞ്ഞതായും ബാങ്ക് പ്രസിഡന്റ് കെ മോഹനൻ പിള്ള പറഞ്ഞു. 

പുതുക്കിപ്പണിത കെട്ടിടത്തിൽ നിലവിലുള്ള സ്ട്രോങ്ങ് റൂമിന് പുറമെ പുതിയ ഒരു സ്ട്രോങ്ങ്റൂം, കൂടാതെ പൊതുജനങ്ങൾക്കായുള്ള വാഹന പാർക്കിംഗ് സൗകര്യം,1200 സ്ക്വയർഫീറ്റ് ഉള്ള ഓഡിറ്റോറിയം ഉൾപ്പെടെയാണ് പുതിയ കെട്ടിടം പണി കഴിപ്പിച്ചിട്ടുള്ളത് കെട്ടിടത്തിൽ ആധുനിക സുരക്ഷാ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും ബാങ്ക് പ്രസിഡന്റ് കെ മോഹനൻ പിള്ള സെക്രട്ടറി വി ആർ സജികുമാർ ഭരണസമിതി അംഗങ്ങളായ
 വി ആർ ശിവപ്രസാദ്
 കെ പി രാജേന്ദ്ര പ്രസാദ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു

Post a Comment

Previous Post Next Post