തിരുവനന്തപുരം: 25 സെന്റ് വരെയുള്ള ഭൂമി തരംമാറ്റുന്നതിന് അനുവദിച്ച സൗജന്യം പരിമിതപ്പെടുത്തിയത് സാധാരണക്കാര്‍ക്ക് തിരിച്ചടി.
2008 ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം 25 സെന്റുവരെയുള്ള ഭൂമി സ്വാഭാവികവ്യതിയാനം വരുത്തുന്നത് സൗജന്യമാക്കി 2021 ഫെബ്രുവരി 25ന് റവന്യൂ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ മറ്റൊരു ഉത്തരവിലൂടെ ഇൗ സൗജന്യം ഫെബ്രുവരി 25ന് ശേഷമുള്ള അപേക്ഷകള്‍ക്ക് മാത്രമാക്കി. ഇതോടെ ഭൂമി തരംമാറ്റലിനായി കാത്തിരുന്ന പലരും പ്രതിസന്ധിയിലായി. ഹൈകോടതി പരാമര്‍ശവും ജനങ്ങളുടെ ആവശ്യങ്ങളും പരിഗണിച്ചാണ് ഭൂമി തരംമാറ്റല്‍ സൗജന്യമാക്കിയത്. വീട് നിര്‍മിക്കാനും മറ്റ് വാണിജ്യ ആവശ്യങ്ങള്‍ക്കും ഭൂമി തരംമാറ്റി ഉപയോഗിക്കാന്‍ കഴിയുന്നതായിരുന്നു ഇൗ ഉത്തരവ്.
Post a Comment