തിരുവല്ല കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്നേഹധാര ചാരിറ്റിബൾ ട്രസ്റ്റ്ന്റെ നേതൃത്വത്തിൽ ചെന്നിത്തല പഞ്ചായത്തിലെ ഇരമത്തൂർ പ്രദേശത്ത് വീൽ ചെയറിൽ ജീവിതം തള്ളി നീക്കുന്ന അംഗ പരിമിതരായ ആളുകൾക്ക് ഉപജീവന സഹായം നൽകി. ഉപ ജീവന സഹായമായി നൽകിയ 5 ആടുകളുടെയും തയ്യൽ വസ്ത്ര ശേഖര സമർപ്പണവും മാന്നാർ ചെന്നിത്തല കമ്യൂണിറ്റി ഹാളിൽ വെച്ച് ഫിഷറീസ് സംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ സാമൂഹിക ജീവ കാരുണ്യ പ്രവർത്തകൻ ശ്രി സുരേഷ് ഇരമത്തൂർ, ഇന്ത്യ ബുക്ക് ഓഫ് റിക്കോർഡിൽ ഇടം നേടിയ ലോറസ് തയ്യിൽ ചാക്കോ യുടെ ചെറുമകൻ മാസ്റ്റർ ആദം നിബിൻ തുടങ്ങിയവരെ മന്ത്രി പൊന്നാട നൽകി ആദരിച്ചു. യോഗത്തിൽ ചെന്നിത്തല ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രദീപ് അധ്യക്ഷത വഹിച്ച യോഗത്തിൽ ,ഗ്രാമ പഞ്ചായത്ത് മെമ്പറുമാരായ വിനു K, പുഷ്പാ ശശികുമാർ , അനിത, ജോയ് അലുക്കാസ് തിരുവല്ല ഷോ റൂം മാനേജർ ഷെൽട്ടൽ വി റാഫേൽ , ഫിലേന്ദ്രൻ , സത്യൻ മാവേലിക്കര , രതീഷ് അയിരൂർ, കുമാരി ലത ഓച്ചിറ ,
കുമാരി കീർത്തി ,
വിൻസി അഭിലാഷ് , ലോറസ് ചാക്കോ തുടങ്ങിയവർ പ്രസംഗിച്ചു.. ശ്രി കവിയൂർ സന്തോഷ്, ശ്രീമതി ധന്യ നായർ ,ശ്രിമതി മോൾസി സുജിത്ത് , ശ്രി സുരേഷ് കുമാർ, കുമാരി സാലി വയനാട് ,കുമാരി ആൽക്കാ ആനി ചവറ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി
Post a Comment