മാന്നാർ: പ്രിയ സുഹൃത്തിന് വേണ്ടി സ്വന്തം കരൾ പകുത്തു നൽകി സമൂഹത്തിനു മാതൃകയായ അജീഷ് മാഞ്ഞുവിളയിലിനെ മാന്നാർ വിഷവർശ്ശേരിക്കര പൗരസമിതി ആദരിച്ചു. പൗര സമിതി പ്രസിഡൻറ് അരുൺ കണ്ണന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പതിനേഴാം വാർഡ് മെമ്പർ ശാന്തിനി മൊമെന്റോ നൽകുകയും അനു കെ എ (ഉണ്ണി) പൊന്നാട അണിയിക്കുകയും ചെയ്തു. സേവാഭാരതി മാന്നാർ യൂണിറ്റ് പ്രസിഡൻറ് അജിത് കുമാർ, കലാധരൻ കൈലാസം, ജെ പ്രസന്നൻ എന്നിവർ സംസാരിച്ചു.
Post a Comment