വൈരാഗ്യം, പരീക്ഷ കഴിഞ്ഞതും കൂട്ടതല്ല്; 25 വിദ്യാർത്ഥികൾക്കെതിരെ കേസ്

കോഴിക്കോട് പരീക്ഷ കഴിഞ്ഞ് മടങ്ങവെ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ കണ്ടാലറിയാവുന്ന 25 പേര്‍ക്കെതിരെ കേസെടുത്തു.
വിദ്യാര്‍ത്ഥി രാഷ്ട്രീയം കാരണമുള്ള സംഘര്‍ഷമല്ലെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ വാഹനവും തിരിച്ചറിഞ്ഞിട്ടുണ്ട്. കോഴിക്കോട് കരുവന്‍പൊയില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെയും കൊടുവള്ളി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേയും പ്ലസ്‌വണ്‍ വിദ്യാര്‍ഥികളും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.

പത്താം ക്ലാസില്‍ ഒരുമിച്ച്‌ പഠിച്ചിരുന്നവര്‍ തമ്മിലുണ്ടായിരുന്ന വൈരാഗ്യമാണ് വലിയൊരു കൂട്ടത്തല്ലില്‍ കലാശിച്ചത്. വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്കായി സ്‌കൂളിലെത്തുമ്ബോള്‍ സംഘര്‍ഷമുണ്ടാവാനുള്ള സാധ്യത സ്‌കൂള്‍ അധികൃതര്‍ മുന്‍കൂട്ടി കണ്ടിരുന്നു.
അതിനാല്‍തന്നെ സ്‌കൂളില്‍വച്ചൊരു സംഘര്‍ഷമൊഴിവാക്കാനുള്ള ശ്രമവും അവര്‍ നടത്തിയിരുന്നു. ഇതെത്തുടര്‍ന്ന് രണ്ട് സ്‌കൂളുകളുടെയും സമീപത്തെ ചൂണ്ടപ്പുറത്ത് എന്ന സ്ഥലത്താണ് വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടിയത്. ഒടുവില്‍ നാട്ടുകാര്‍ ഇടപെട്ടാണ് സംഘര്‍ഷം നിയന്ത്രിച്ചത്. നാട്ടുകാര്‍ വിദ്യാര്‍ഥികളെ അനുനയിപ്പിച്ച്‌ പറഞ്ഞയക്കുകയായിരുന്നു.

Post a Comment

Previous Post Next Post