ഒന്നര വയസുകാരി പുഴയിൽ മരിച്ച നിലയിൽ; അമ്മയെ രക്ഷപെടുത്തി; അച്ഛന് വേണ്ടി തിരച്ചിൽ

സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പോലീസ് കരുതുന്നത്. തന്നെയും കുഞ്ഞിനെയും പുഴയിൽ തള്ളിയിട്ടെന്നാണ് സോനയുടെ മൊഴി

കണ്ണൂര്‍: പാനൂര്‍ പാത്തിപ്പാലത്ത് പുഴയില്‍ വീണ നിലയില്‍ കണ്ടെത്തിയ ഒന്നരവയസുകാരി മരിച്ചു. കുട്ടിയുടെ അമ്മയെ നാട്ടുകാർ രക്ഷപെടുത്തി. അതേസമയം അച്ഛനുവേണ്ടി തെരച്ചിൽ തുടരുകയാണ്. ഒന്നര വയസുള്ള അന്‍വിതയാണ് മരിച്ചത്. അമ്മ സോനയെ നാട്ടുകാര്‍ രക്ഷപ്പെടുത്തുകയായിരുന്നു. തലശ്ശേരി കോടതി ജീവനക്കാരന്‍ പാത്തിപ്പാലം - വള്ള്യായി റോഡിലെ  കുപ്യാട്ട് കെ പി ഷിനുവിന്റെ ഭാര്യയാണ് സോന. ഷിനുവിന്‍റെ ബൈക്ക് സമീപത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പോലീസ് കരുതുന്നത്. തന്നെയും കുഞ്ഞിനെയും പുഴയിൽ തള്ളിയിട്ടെന്നാണ് സോനയുടെ മൊഴി.

വെള്ളിയാഴ്ച രാത്രി ഏഴിനാണ് സംഭവം. പാത്തിപ്പാലം വള്ള്യായി റോഡില്‍ ജല അതോറിറ്റിക്ക് സമീപത്തെ ചാത്തന്‍മൂല ഭാഗത്തെ പുഴയിലാണ് ദുരൂഹ സാഹചര്യത്തില്‍ അമ്മയെയും കുഞ്ഞിനെയും വീണനിലയില്‍ കണ്ടത്. അമ്മയുടെ നിലവിളി കേട്ട നാട്ടുകാര്‍ രക്ഷപ്പെടുത്തുകയായിരുന്നു. ഒന്നര വയസ്സുള്ള കുട്ടിയുടെ മൃതദേഹം സമീപത്തുനിന്ന് കണ്ടെടുത്തു.

ഭര്‍ത്താവിന്റെ കൂടെ ബൈക്കില്‍ മൂന്നുപേരും പുഴക്ക് സമീപത്ത് എത്തുകയായിരുന്നുവെന്ന് സംശയിക്കുന്നു. ബൈക്ക് പുഴയുടെ സമീപത്തുനിന്ന് കണ്ടെടുത്തു.ഷിനു പരിസരത്ത് ഉണ്ടായിരുന്നില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

Post a Comment

Previous Post Next Post