പിണറായി വിജയനടക്കം മൂന്ന് പേരുകൾ പറഞ്ഞാൽ രക്ഷിക്കണമെന്ന് ഇഡി വാഗ്ദാനം ചെയിതു; സന്ദീപ് നായർ


തിരുവനന്തപുരം: സ്വര്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ കുടുക്കാന്‍ ഇഡി നിര്‍ബന്ധിച്ചുവെന്ന് സന്ദീപ് നായരുടെ വെളിപ്പെടുത്തല്‍.

മൊഴി നല്കിയാല് മാപ്പ് സാക്ഷിയാക്കാമെന്ന ഓഫറാണ് ഇഡി നല്കിയതെന്നും സന്ദീപ് പറഞ്ഞു. കേസില് മുഖ്യമന്ത്രിയുടെ പേര് പറയാന് ഇ ഡി നിര്ബന്ധിച്ചുവെന്ന് സന്ദീപ് നായര് നേരത്തെ വെളിപ്പെടുത്തിയിരുന്നു. മുന് സ്പീക്കര് പി ശ്രീരാമകൃഷ്ണന്, ബിനീഷ് കോടിയേരി, കെ ടി ജലീല് എന്നിവരുടെ പേര് പറയാനും ഇഡി നിര്ബന്ധിച്ചതായി സന്ദീപ് പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസിന് കേസില് ബന്ധം ഉണ്ടെന്ന് സ്ഥാപിക്കാന് ഇഡി ശ്രമിച്ചതായുള്ള തെളിവുകളാണ് സന്ദീപ് നായരുടെ വെളിപ്പെടുത്തലിലൂടെ പുറത്തു വന്നിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിന് കേസില് ബന്ധം ഉണ്ടെന്ന് പറയാന് എന്ഫോഴ്സ്മെന്റ് തന്നെ നിര്ബന്ധിച്ചു എന്നും സന്ദീപ് വ്യക്തമാക്കി.

സ്വപ്നയുമായി ബന്ധം ഉണ്ടായത് സരിത്ത് വഴിയാണ്. കോടതിയില് പറഞ്ഞ കാര്യത്തില് ഉറച്ച്‌ നില്ക്കുന്നു. കസ്റ്റഡിയില് വെച്ച്‌ തന്നെ മാനസികമായി പീഡീപ്പിച്ചുവെന്നും അവര് പറയുന്ന കാര്യങ്ങള് തന്നോട് മൊഴിയായി നല്കാന് ആവശ്യപ്പെട്ടുവെന്നും സന്ദീപ് നായര് പറഞ്ഞു. പെട്ടിക്കണക്കിന് കാശ് കൊണ്ട് പോയെന്ന് പറയാന് ആവശ്യപ്പെട്ടു. പ്രത്യേക രാഷ്ട്രീയ ലക്ഷ്യം വെച്ചാണ് ഏജന്സി പെരുമാറിയത്. ഒരു രാഷ്ട്രീയ പാര്ട്ടിയെ ദ്രോഹിക്കാന് ആയിരുന്നു അവരുടെ ശ്രമം. അതിന് താന് കീഴ്പ്പെട്ടില്ലെന്നും സന്ദീപ് നായര് വെളിപ്പെടുത്തി.

Post a Comment

Previous Post Next Post