തിരുവനന്തപുരം: എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു.
വടക്കാംഞ്ചേരി സ്വദേശി ഫൈസ് ഹാഷിമിനാണ് ഒന്നാം റാങ്ക്. ഫാര്‍മസിയില്‍ ഫാരിസ് അബ്ദുള്‍ നാസര്‍ കല്ലേരിക്കാണ് ഒന്നാം റാങ്ക്. ആര്‍ക്കിടെക്ചറില്‍ തേജസ് ജോസഫിനാണ് ഒന്നാം റാങ്ക്. ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആര്.ബിന്ദുവാണ് പ്രഖ്യാപനം നടത്തിയത്.
എഞ്ചിനീയറിങ്ങില്‍ രണ്ടാം റാങ്ക് ഹരിശങ്കര്‍ എം, മൂന്നാം റാങ്ക് നയന്‍ കിഷോര്‍ നായര്‍,നാലാം റാങ്ക് സഹല്‍.കെ, അഞ്ച്- ഗോവിന്ദ് ജി.എസ്, ആറ് - അംജദ് ഖാന്‍ യു.കെ, ഏഴ് - ആരിഷി പ്രസാദ്, എട്ട് - പ്രിയങ്ക പലേരി, ഒമ്ബത് - അനുരാധ അശോകന്‍ നായര്‍, പത്ത് -നൗഫ്റാന് എന്നിവരാണ് ആദ്യ പത്ത് റാങ്കില്‍ ഇടം പിടിച്ചവര്‍. എസ്.സി കാറ്റഗറിയില്‍ ഒന്നാം റാങ്ക് അമ്മു.ബിക്കാണ്, രണ്ടാം റാങ്ക്- അക്ഷയ് നാരായണന്‍ എസ്.റ്റി കാറ്റഗറിയില്‍ ജൊനാഥന്‍ എസ്.ഡാനിയലിനാണ് ഒന്നാം റാങ്ക്. ശബരീനാഥ് എസിനാണ് രണ്ടാം റാങ്ക്.
ഫാര്‍മസിയില്‍ രണ്ടാം റാങ്ക് തേജസ്വിനി വിനോദ്, മൂന്ന് - അക്ഷര ആനന്ദ്, നാല്- ജെറോം പോള്‍ ബേബി.
ആര്‍ക്കിടെക്ചറില്‍ അംറിനാണ് രണ്ടാം റാങ്ക്. ആദ്യനാഥ് ചന്ദ്രക്കാണ് മൂന്നാം റാങ്ക്, സനിത വിന്‍സെന്‍റിനാണ് നാലാം റാങ്ക്.
73,977 പേര്‍ പരീക്ഷയെഴുതിയതില്‍ 45,629 വിദ്യാര്‍ഥികള്‍ റാങ്ക് ലിസ്റ്റില്‍ ഇടം പിടിച്ചു. 51,031 വിദ്യാര്‍ഥികള്‍ ഉന്നത പഠനത്തിന് യോഗ്യത നേടി.
ആര്‍ക്കിടെക്ചര്‍ (ബി.ആര്‍ക്), ഫാര്‍മസി (ബി.ഫാം) കോഴ്സുകളില്‍ പ്രവേശനത്തിനുള്ള റാങ്ക് പട്ടികയും ഇതോടൊപ്പം പ്രസിദ്ധീകരിച്ചു.
ആദ്യ അലോട്ട്മെന്റ് 11 ന്. ഒമ്ബതാം തിയതി വൈകിട്ട് നാലുവരെ ഓപ്ഷന് തെരഞ്ഞെടുക്കാം.
റിസള്‍ട്ട് www.cee.kerala.gov.in എന്ന സൈറ്റില്‍ ലഭിക്കും. മന്ത്രിയുടെ ഫല പ്രഖ്യാപനം തുടരുകയാണ്.
إرسال تعليق