ഇന്ന് ലോക കാഴ്ച ദിനം; കാക്കണം കണ്ണിനെ


പത്തനംതിട്ട : കൊവിഡിന് ശേഷം നേത്ര രോഗങ്ങള്‍ വര്‍ദ്ധിക്കുകയാണ്. വര്‍ക്ക് അറ്റ് ഹോമും ഓണ്‍ലൈന്‍ ക്ലാസും കണ്ണിനെ അവശയാക്കി.
ഇതിന് തെളിവാണ് കണ്ണാശുപത്രികളില്‍ വര്‍ദ്ധിച്ച്‌ വരുന്ന രോഗികളുടെ എണ്ണം. മുമ്ബുള്ളതിനേക്കാള്‍ അമ്ബത് ശതമാനത്തിലേറെ ആളുകളാണ് ആശുപത്രിയില്‍ എത്തുന്നത്. കുട്ടികളിലും അമ്മമാരിലും വലിയ രീതിയില്‍ കണ്ണിന് ആരോഗ്യ പ്രശ്നം ഉണ്ടാകുന്നു. ചെറിയ കുട്ടികളുടെ പഠനത്തിന് അമ്മമാരാണ് കൂടുതലും സഹായിക്കുന്നത്. അതാകാം അമ്മമാരില്‍ കണ്ണിന് പ്രശ്നം കൂടുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കൊവിഡും ലോക്ക് ഡൗണും കാരണം ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗം കൂടിയതും കണ്ണ് രോഗങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്.ഡിജിറ്റല്‍ ഐ സ്ട്രെയിന്‍

ലക്ഷണങ്ങളും ശ്രദ്ധിക്കേണ്ടതും

ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗം മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകളാണ് ഡിജിറ്റല്‍ ഐ സ്ട്രെയിന്‍. കാഴ്ച മങ്ങല്‍, കണ്ണില്‍ ചൂട്, വെള്ളമെടുക്കുക, കണ്ണ് വേദന, തലവേദന, കണ്ണില്‍ ക്ഷീണം, കണ്ണ് ഉണങ്ങുക, കണ്‍കുരു, കാഴ്ച കുറവോ മസില്‍ വീക്കം ഉണ്ടാവുക എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍.

മസില്‍ വീക്കം ഉണ്ടെങ്കില്‍ വ്യായാമം ചെയ്ത് കാഴ്ച ശരിയാക്കാം. ഷോര്‍ട്ട് സൈറ്റ് ലോങ്ങ് സൈറ്റ് പരിശോധിക്കണം. മൊബൈലോ കമ്ബ്യൂട്ടര്‍ സ്ക്രീനിലോ വായിക്കുമ്ബോള്‍ ശ്രദ്ധിക്കണം. ഇടയ്ക്കിടയ്ക്ക് കണ്ണ് ചിമ്മണം. 15 മുതല്‍ 20 ഡിഗ്രി വരെ താഴ്ന്ന് ഇരിക്കണം. സ്ക്രീനുമായി ഒരുമീറ്റര്‍ അകലം പാലിക്കണം. മുറിയുടെ ലൈറ്റും ഡിജിറ്റല്‍ ലൈറ്റും ഒരേ രീതിയില്‍ ക്രമീകരിക്കണം. ലൈറ്റ് നേരിട്ട് കണ്ണില്‍ പതിക്കുന്നത് ഒഴിവാക്കണം. സൂര്യപ്രകാശം കര്‍ട്ടന്‍ ഇട്ട് മറയ്ക്കണം.

കൂടുതല്‍ നേരം അടുത്തുള്ള വസ്തുക്കളെ നോക്കുന്നതും. ആറ് മണിക്കൂര്‍ രണ്ട് മണിക്കൂര്‍ ദൂരേക്ക് ദൃഷ്ടി പതിയുന്ന കളികള്‍ പരിശീലിക്കണം. കാഴ്ച വൈകല്യങ്ങളുണ്ടോയെന്ന് പരിശോധിക്കണം. എല്ലാ വര്‍ഷവും നേത്ര പരിശോധന നടത്തുന്നത് നന്നായിരിക്കും. കഴുത്ത് മുകളിലോട്ടും താഴേക്കും വശങ്ങളിലേക്കും മാറ്റി വ്യായാമം ചെയ്യണം. മുഖവും കണ്ണും കഴുത്തും തണുത്ത വെള്ളത്തില്‍ കഴുകണം.

വിറ്റാമിനും ഒമേഗ 3യും പ്രോട്ടീനും കാത്സ്യവും അടങ്ങിയ ഭക്ഷണം ശീലിക്കണം. പ്രത്യേകിച്ച്‌ പ്രഭാത ഭക്ഷണം എല്ലാ കുട്ടികളെയും കഴിപ്പിക്കണം.

ഇന്ന് ലോക കാഴ്ച ദിനമാണ്. നിങ്ങളുടെ കണ്ണുകളെ സ്നേഹിക്കുക

എന്നതാണ് ഇത്തവണത്തെ തീം.

20:20:20

20 മിനിറ്റ് സ്ക്രീനില്‍ നോക്കിയതിന് ശേഷം ഇരുപത് സെക്കന്‍ഡ് 20 അടി ദൂരത്തേക്ക് നോക്കി കണ്ണിന് വിശ്രമം നല്‍കണം.

"കണ്ണിന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാല്‍ സ്വയം ചികിത്സ ചെയ്യരുത്. കണ്ണിന് തണുപ്പ് നല്‍കണം. ഇടയ്ക്ക് കണ്ണ് ചിമ്മണം. അമ്മമാരും കുട്ടികളും വീട്ടിലിരുന്ന് ജോലി ചെയ്യേണ്ടി വന്നവരും കണ്ണിന് രോഗ ബാധയുമായി എത്തുന്നുണ്ട്. കാഴ്ച പ്രശ്നം കുറവാണ്. സ്ക്രീനില്‍ നോക്കാന്‍ ഒരു കരുതലെന്നോണം കൂടുതലാളുകളും കണ്ണാടി ഉപയോഗിക്കാനാഗ്രഹിക്കുന്നവരാണ്.

ഡോ. സബിത

നേത്ര രോഗ വിദഗ്ദ്ധ

Post a Comment

Previous Post Next Post