സ്ത്രീധനത്തിന്റെ പേരില്‍ ഗാര്‍ഹിക പീഡനങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ വ്യത്യസ്തമായൊരു വിവാഹമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. വരന്റെ വീട്ടുകാര്‍ സമ്മനിച്ച 60 കിലോ സ്വര്‍ണ്ണം അണിഞ്ഞാണ് വധു എത്തിയത്. ചൈനയില്‍ നിന്നാണ് ഈ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.
60 കിലോയോളം വരുന്ന സ്വര്‍ണം അണിഞ്ഞ് തളര്‍ന്നിരിക്കുകയാണ് വധു. സെപ്റ്റംബര്‍ മുപ്പതിന് ഹുബെയ് പ്രവിശ്യയില്‍ നടന്ന വിവാഹം തരംഗമായി. അറുപതോളം സ്വര്‍ണ നെക്ലസുകളാണ് വരന്റ വീട്ടുകാര്‍ വധുവിന് സമ്മാനിച്ചത്. ഓരോന്നിനും ഓരോ കിലോയോളമാണ് ഭാരമെന്ന് ട്രിബ്യൂണ്‍ സോളോ റിപ്പോര്‍ട്ട് ചെയ്യുന്നു.
Post a Comment