മാന്നാർ :മാന്നാർ ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡിൽ വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടു പോയ വീട്ടിൽ നിന്നും കിടപ്പിലായ സ്ത്രീയെയും മകളെയും അഗ്നി രക്ഷ സേനയും കേരള സിവിൽ ഡിഫൻസ് അംഗങ്ങളും ചേർന്ന് രക്ഷപ്പെടുത്തി മാന്നാർ വിഷവർശ്ശേരിക്കര അവിട്ടേരിൽ വീട്ടിൽ ശാന്തയെയും മകളെയും ആണ് ചെങ്ങന്നൂർ ഫയർ ഫോഴ്സും കേരള സിവിൽ ഡിഫൻസ് അംഗങ്ങളും ചേർന്ന് രക്ഷപ്പെടുത്തിയത്.കഴിഞ്ഞ രണ്ട് വർഷമായി ശരീരം തളർന്നു കിടപ്പിലായ ശാന്തയും മകളും താമസിക്കുന്ന വീട് വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുകയാണ്.
മഴ ശക്തമായി വെള്ളം ഉയരാൻ തുടങ്ങിയതോടെ വെള്ളത്താൽ ചുറ്റപ്പെട്ട വീട്ടിൽ ഒറ്റപ്പെട്ടു പോയ ശാന്തയെയും മകളെയും രക്ഷപെടുത്താൻ ആവശ്യപ്പെട്ടു കൊണ്ട് മൂന്നാം വാർഡ് അംഗം സലീന നൗഷാദ് ചെങ്ങന്നൂർ ഫയർ സ്റ്റേഷനിൽ ബന്ധപ്പെടുകയും തുടർന്ന് കേരള സിവിൽ ഡിഫൻസ് അംഗങ്ങളും ചേർന്ന് അഗ്നിരക്ഷാ സേനയുടെ ഡിങ്കി ബോട്ടിൽ ശാന്തയുടെ വീട്ടിൽ എത്തി സ്‌ട്രെക്ച്ചറിൽ എടുത്തു കിടത്തി കരക്ക് എത്തിക്കുകയും തുടർന്ന് ആംബുലൻസിൽ മാന്നാർ നായർ സമാജം സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിൽ എത്തിക്കുകയും ചെയ്തു.മാന്നാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി വി രത്നാകുമാരി, വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ദേയം,സെക്രട്ടറി ബിജു എന്നിവരും സ്ഥലത്ത് എത്തി.
ചെങ്ങന്നൂർ ഫയർ സ്റ്റേഷൻ ഓഫീസർ സുനിൽ ജോസഫ്, ഫയർ മാൻമാരായ പ്രമോദ് കുമാർ, വിനോദ്, രാജു, സുജിത് ബാബു, പ്രശാന്ത്, സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻ രാജീവ് രാധാകൃഷ്ണൻ, സ്റ്റീഫൻ, അൻഷാദ്, ലാബി, ഫൈസൽ, അൻസാർ, എന്നിവരാണ് രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തത്
Post a Comment