തിരുവല്ല ബൈപ്പാസില്‍ മന്ത്രി ചിഞ്ചുറാണിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു; ബസിനെ തട്ടാതിരിക്കാന്‍ വേണ്ടി വെട്ടിച്ചപ്പോള്‍ നിയന്ത്രണം തെറ്റി സമീപത്തെ മതിലില്‍ ഇടിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട്‌

പത്തനംതിട്ട : തിരുവല്ല ബൈപ്പാസില്‍ മന്ത്രി ചിഞ്ചുറാണിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. ബൈപ്പാസിലെ സിഗ്നലിന് സമീപം വെച്ച് റോഡിലുണ്ടായിരുന്ന ബസിനെ തട്ടാതിരിക്കാന്‍ വേണ്ടി വെട്ടിച്ചപ്പോള്‍, നിയന്ത്രണം തെറ്റി സമീപത്തെ മതിലില്‍ ഇടിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ആര്‍ക്കും പരിക്കില്ല. തിരുവല്ല ബൈപ്പാസില്‍ മല്ലപ്പള്ളിയിലേക്ക് തിരിയുന്ന ഭാഗത്ത് രാവിലെ ഏഴരയോടെയാണ് അപകടം ഉണ്ടായത്. മന്ത്രി തിരുവനന്തപുരത്ത് നിന്നും ഇടുക്കിയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു. മഴയെത്തുടര്‍ന്ന് റോഡില്‍ വെള്ളമുണ്ടായിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് സൂചന

Post a Comment

Previous Post Next Post