തന്നെ പോലീസ് എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് അറിയില്ലെന്നും ഇതുവരെ എഫ്ഐആറിന്റെ പകർപ്പ് നൽകുകയോ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയോ ചെയ്തിട്ടില്ലെന്നും എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി.
അതേപോലെ തന്നെ നിയമസഹായം തേടാൻ പൊലീസ് അനുവദിക്കുന്നില്ലെന്നും നിയമവിരുദ്ധമായാണ് തന്നെ തടവിൽ പാർപ്പിച്ചിരിക്കുന്നതെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. ഉത്തർ പ്രദേശിലെ ലംഖിപൂരിൽ കേന്ദ്രമന്ത്രിയുടെ കാർ കയറ്റി കൊലപ്പെടുത്തിയ കർഷകരെ കാണാനെത്തിയപ്പോഴായിരുന്നു പ്രിയങ്കയെ യു പി പൊലീസ് കസ്റ്റഡിയിലെടുത്തത്.
ക്രമ സമാധാനത്തിന് ഭംഗം സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചാണ് പ്രിയങ്കയെ അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം കസ്റ്റഡിയിലെടുത്ത പ്രിയങ്കയുടെ അറസ്റ്റ് ഇന്നാണ് പോലീസ് രേഖപ്പെടുത്തിയത്. നിലവിൽ കർഷകരെ കാണാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് പ്രിയങ്ക ജയിലിൽ നിരാഹാര സമരത്തിലാണ്.
Post a Comment