പത്തുവയസ്സുകാരിക്ക് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം; യുവാവിന് ഏഴ് വര്‍ഷം തടവും പിഴയും

പത്തുവയസ്സുകാരിക്ക് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തി ആപമാനിച്ചെന്ന കേസില്‍ യുവാവിന് ഏഴ് വര്‍ഷം തടവ്. വാടാനപ്പിള്ളി പൊലീസ് 2019ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ പോക്‌സോ കോടതിയുടെതാണ് വിധി. ഏങ്ങണ്ടിയൂര്‍ ഏത്തായ് കുറുമ്പൂര്‍ വീട്ടില്‍ ശരത്തിനെയാണ് (24) ശിക്ഷിച്ചത്. 

ഏഴുവര്‍ഷം കഠിനതടവിന് പുറമെ 45,000 രൂപ പിഴയും പ്രതി അടയ്ക്കണം. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ പോക്‌സോ കോടതി ജഡ്ജി എം.പി. ഷിബുവിന്റെതാണ് വിധി. കേസില്‍ 14 സാക്ഷികളെ വിസ്തരിച്ചിരുന്നു. 14 രേഖകളും പ്രോസിക്യൂഷന്‍ പ്രതിയ്ക്ക് എതിരെ ഹാജരാക്കുകയും ചെയ്തു. സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ (പോക്‌സോ) അഡ്വ. കെഎസ് ബിനോയ് പ്രോസിക്യൂഷനുവേണ്ടി ഹാജരായി.

വാടാനപ്പിള്ളി പൊലീസ് ഇന്‍സ്‌പെക്ടറായിരുന്ന പിആര്‍ ബിജോയിയാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

Post a Comment

Previous Post Next Post