കനത്ത മഴയിൽ റോഡിന്റെ തിട്ട ഇടിഞ്ഞു പിക് അപ്പ്‌ വാൻ പാടത്തേക്ക് മറിഞ്ഞു.

മാന്നാർ :മാന്നാർ മൂർത്തിട്ട മുക്കാത്താരി റോഡിൽ വാഴത്തറ ഭാഗത്താണ് കടകൾക്ക് വിതരണം ചെയ്യാൻ മുട്ടയുമായി വന്ന പിക് അപ്പ്‌ വാൻ പാടത്തേക്ക് മറിഞ്ഞത്.പൊതുവെ വീതി കുറഞ്ഞ റോഡിന്റെ സൈഡിൽ സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്‌ഫോർമർ കാരണം അപകടം നടന്ന സ്ഥലം അല്പം കൂടി വീതി കുറവാണ്.അതട്രാൻസ്‌ഫോർമർ നിൽക്കുന്ന കാരണം റോഡിന്റെ സൈഡ് എടുത്തപ്പോളാണ് റോഡിന്റെ തിട്ട ഇടിഞ്ഞു വാഹനം പാടത്തേക്ക് മറിഞ്ഞത് ഡ്രൈവർ ഉൾപ്പടെ രണ്ട് പേർ വാഹനത്തിൽ ഉണ്ടായിരുന്നു എങ്കിലും പരിക്കേൽകാതെ രക്ഷപെട്ടു. 

അപകടം നടന്ന യുടൻ തന്നെ പഞ്ചായത്ത്‌ അംഗം ഉൾപ്പടെ നാട്ടുകാരുടെ നേതൃത്വത്തിൽ വാഹനത്തിൽ ഉണ്ടായിരുന്ന മുട്ടയും സാധനങ്ങളും കരക്ക് എത്തിക്കുകയും വാഹനം വെള്ളത്തിൽ നിന്ന് കരക്ക് കയറ്റുവാനുള്ള പ്രവർത്തനവും നടത്തി

Post a Comment

أحدث أقدم