'ബലാത്സംഗം ചെയ്യുമെന്ന് പറഞ്ഞതും പുലച്ചി എന്ന് വിളിച്ചതും ഒരു ഓളത്തിന് പറഞ്ഞതാണെന്ന് ശരത് രവീന്ദ്രന്‍'
എം ജി യൂണിവേഴ്‌സിറ്റി സെനറ്റ് തെരഞ്ഞെടുപ്പ് ആക്രമണത്തിന് പിന്നാലെ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ എഐഎസ്എഫ് പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത് വ്യാജപരാതിയെന്ന് സൂചന. എഐവൈഎഫ് വൈക്കം മണ്ഡലം ഭാരവാഹി ശരത് രവീന്ദ്രന്റെ വാട്‌സ്ആപ്പ് ചാറ്റിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ബലാത്സംഗം ചെയ്യുമെന്ന് പറഞ്ഞതും പുലച്ചി എന്ന് വിളിച്ചതും ഒരു ഓളത്തിന് പറഞ്ഞതാണെന്ന് ശരത് രവീന്ദ്രന്‍, ഒരു ഡിവൈഎഫ്‌ഐ വനിതാ നേതാവിനോട് സമ്മതിക്കുന്ന ചാറ്റാണ് സൈബര്‍ ലോകത്തെ സിപിഐഎം പ്രവര്‍ത്തകര്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. എഐവൈഎഫ് കോട്ടയം ജില്ലാ എക്‌സ്‌ക്യൂട്ടീവ് അംഗം കൂടിയാണ് ശരത് രവീന്ദ്രന്‍.
എഐഎസ്എഫ് നടത്തുന്നത് വ്യാജ പ്രചരണമാണെന്ന് ആരോപിച്ച് എസ്എഫ്‌ഐ സംസ്ഥാന നേതൃത്വം നേരത്തെ രംഗത്തെത്തിയിരുന്നു. കനയ്യകുമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വലതുപക്ഷ പാളയത്തില്‍ ചേക്കേറിയതിന്റെ ജാള്യത മറയ്ക്കാന്‍ ക്യാമ്പസുകളില്‍ ഇരവാദം സൃഷ്ടിച്ച് സഹതാപം പിടിച്ചുപറ്റാനാണ് എ.ഐ.എസ്.എഫ് ശ്രമിക്കുന്നത്. എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരെ അടിസ്ഥാനരഹിത ആരോപണങ്ങള്‍ ഉന്നയിക്കുന്ന എ.ഐ.എസ്.എഫിന്റെ വ്യാജ പ്രചരണങ്ങളെ വിദ്യാര്‍ത്ഥികള്‍ തള്ളികളയണമെന്നും സച്ചിന്‍ ദേവ് ആവശ്യപ്പെട്ടിരുന്നു.
എഐഎസ്എഫ് വനിതാ നേതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോട്ടയം ഗാന്ധിനഗര്‍ പൊലീസ് ഏഴു എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെയാണ് കേസെടുത്തത്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം, പട്ടിക ജാതി പട്ടിക വര്‍ഗ പീഡന നിരോധന നിയമം തുടങ്ങിയ വകുപ്പുകളാണ് കോട്ടയം ഗാന്ധിനഗര്‍ പൊലീസ് ചുമത്തിയിരിക്കുന്നത്.
Post a Comment