മകന്റെ ചികില്‍സയ്ക്ക് 1.73 ലക്ഷം; ശിവശങ്കറിന്റെ അപേക്ഷയില്‍ ചെലവായ തുക നല്‍കാന്‍ അതിവേഗ തീരുമാനം

സ്വകാര്യ ആശുപത്രിയില്‍ മകന് ചികില്‍സ നല്‍കിയ വകയില്‍ ചെലവായ തുക അനുവദിക്കണമെന്ന മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ അപേക്ഷയില്‍ അതിവേഗം അനുമതി നല്‍കി പൊതുഭരണ വകുപ്പ്. മകന്റെ ചികില്‍സയ്ക്ക് ചെലവായ 1,73,399 രൂപയാണ് അപേക്ഷ നല്‍കി ഒരാഴ്ചയ്ക്കകം അനുവദിച്ച് പൊതുഭരണ വകുപ്പ് മാതൃയായത്.

ഇതേ ആവശ്യങ്ങളുമായി നിരവധി ജീവനക്കാര്‍ നല്‍കിയ അപേക്ഷകള്‍ വകുപ്പില്‍ പരിഗണനയ്ക്കായി മാസങ്ങളായി കെട്ടിക്കിടക്കുമ്പോഴാണ് ഇപ്പോഴും സസ്‌പെന്‍ഷനില്‍ കഴിയുന്ന എം ശിവശങ്കറിന്റെ അപേക്ഷയുടെ അതിവേഗം ശ്രദ്ധേയമാവുന്നത്. സെപ്തംബര്‍ 25 നാണ് എം ശിവസങ്കര്‍ മകന്റെ ചികില്‍സയ്ക്ക് ചെലവായ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിച്ചത്.  അപേക്ഷ ലഭിച്ച് ഏഴാം ദിവസം തന്നെ തുക അനുവദിച്ച് ഉത്തരവ് ഇറങ്ങുകയും ചെയ്തു.

പൊതുഭരണ വകുപ്പിന് സമര്‍പ്പിച്ച അപേക്ഷ ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സെക്ഷനും ധന വകുപ്പും പരിശോധിച്ച് ഒക്ടോബര്‍ നാലിന് ഉത്തരവ് ഇറക്കുകയായിരുന്നു. 

Post a Comment

Previous Post Next Post