യൂണിഫോമും ഹാജറും നിര്‍ബന്ധമില്ല; ആദ്യ ദിവസം ഹാപ്പിനസ് കരിക്കുലം പഠിപ്പിക്കും



സംസ്ഥാനത്ത് നവംബര്‍ ഒന്നുമുതല്‍ സ്‌കൂളുകള്‍ തുറക്കുമ്പോള്‍ യൂണിഫോമും ഹാജറും നിര്‍ബന്ധമാക്കേണ്ടെന്ന് തീരുമാനം. ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം പദ്ധതിയുടെ (ക്യുഐപി) യോഗത്തിലാണ് തീരുമാനം ഉണ്ടായത്. വിദ്യാര്‍ത്ഥികളുടെ സമ്മര്‍ദം കുറക്കാനായി നേരിട്ട് പഠഭാഗത്തേക്ക് കടക്കേണ്ടതില്ലെന്നും ആദ്യ ദിവസം തന്നെ ഹാപ്പിനസ് കരിക്കുലം പഠിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി.

സ്‌കൂള്‍ തുറക്കുമ്പോള്‍ പ്രൈമറി ക്ലാസുകള്‍ക്ക് വേണ്ടി ബ്രിഡ്ജ് സിലബസ് തയ്യാറാക്കും. രക്ഷിതാക്കളുടെ പൂര്‍ണ സമ്മതപ്രകാരം മാത്രം വിദ്യാര്‍ഥികളെ സ്‌കൂളിലേക്ക് അയച്ചാല്‍ മതി. അതേസമയം ഭിന്നശേഷി വിദ്യാര്‍ഥികളും, രോഗമുള്ളവരും തത്ക്കാലം സ്‌കൂളില്‍ വരേണ്ടെന്നാണ് നിര്‍ദേശം.

ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങള്‍ മാത്രം പഠിപ്പിക്കുന്നതിന് ഫോക്കസ് ഏരിയ കേന്ദ്രീകരിച്ചുകൊണ്ടുള്ള ക്ലാസുകളായിരിക്കും നടത്തുക. സ്‌കൂള്‍ തുറക്കലുമായി ബന്ധപ്പെട്ട് ജില്ലാതല പ്രവര്‍ത്തനങ്ങളുടെ ഏകോപനം കളക്ടര്‍മാര്‍ നടത്തും. യുവജന സംഘടനകളുമായും വിദ്യാര്‍ത്ഥി സംഘടനകളുമായി നടത്തുന്ന ചര്‍ച്ചയ്ക്കുശേഷം സ്‌കൂള്‍ തുറക്കുന്നതിന്റെ അന്തിമ മാര്‍ഗ്ഗരേഖ ഒക്ടോബര്‍ അഞ്ചിന് പ്രസിദ്ധീകരിക്കാനും യോഗത്തില്‍ തീരുമാനമായി.യൂണിഫോമും ഹാജറും നിര്‍ബന്ധമില്ല; ആദ്യ ദിവസം ഹാപ്പിനസ് കരിക്കുലം പഠിപ്പിക്കും


Post a Comment

Previous Post Next Post