ജനപ്രിയ സോഷ്യല്‍മീഡിയ പ്ലാറ്റുഫോമുകളായ വാട്‌സ്ആപ്പും ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും പ്രവര്‍ത്തനരഹിതമായതില്‍ വിശദീകരണവുമായി കമ്പനി.
'ചില സാങ്കേതിക കാരണങ്ങള്‍ കൊണ്ടാണ് സോഷ്യല്‍മീഡിയ പ്ലാറ്റുഫോമുകള്‍ പ്രവര്‍ത്തനരഹിതമായത്. സേവനം ഉടന്‍ തന്നെ പുനസ്ഥാപിക്കും.' തടസം നേരിട്ടതില്‍ ഖേദം പ്രകടിപ്പിക്കുന്നുയെന്ന് ഫേസ്ബുക്ക് ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു.
പ്രവര്‍ത്തനം തടസപ്പെട്ടെന്ന് വാട്‌സ്ആപ്പും സ്ഥിരീകരിച്ചു. പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടിരിക്കുകയാണെന്ന് ട്വിറ്ററിലൂടെയാണ് വാട്‌സ്ആപ്പ് അറിയിച്ചത്. പ്രശ്‌നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കുമെന്നും ഉപയോക്താക്കളുടെ ക്ഷമയ്ക്ക് നന്ദിയെന്നും ട്വീറ്റില്‍ പറഞ്ഞു. അതേസമയം, പ്ലാറ്റുഫോമുകളുടെ സേവനങ്ങള്‍ എപ്പോള്‍ പുനഃസ്ഥാപിക്കപ്പെടും എന്ന കാര്യം കമ്പനി വ്യക്തമാക്കിയിട്ടില്ല.
രാത്രി ഒന്‍പത് മണിക്ക് ശേഷമാണ് വിവിധ രാജ്യങ്ങളില്‍ വാട്‌സ്ആപ്പും ഫേസ്ബുക്കും ഇന്‍സ്റ്റയും പ്രവര്‍ത്തനരഹിതമായത്. ഫേസ്ബുക്ക് തുറക്കുമ്പോള്‍ 'Sorry, something went wrong. We're working on it and we'll get it fixed as soon as we can.' എന്ന സന്ദേശമാണ് പ്രത്യക്ഷപ്പെടുന്നത്.
വാട്‌സ്ആപ്പും ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും പ്രവര്‍ത്തനരഹിതമായപ്പോള്‍ ഉപഭോക്താക്കള്‍ കൂട്ടത്തോടെ ട്വിറ്ററിലാണ് ഓടിയെത്തിയത്. #facebookdown #whatsappdown #instagramdown ഹാഷ് ടാഗുകള്‍ ട്വിറ്ററില്‍ ട്രെന്‍സിംഗ് ലിസ്റ്റില്‍ ഇടം നേടിയിരിക്കുകയാണ്. ഫേസ്ബുക്കിനും വാട്‌സ്ആപ്പിനും എന്തു പറ്റിയെന്ന് അറിയാനാണ് തങ്ങള്‍ ട്വിറ്ററില്‍ എത്തിയതെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്.
Post a Comment