കെപിസിസി ഭാരവാഹി പട്ടികയ്ക്കെതിരെ വർക്കിങ്ങ് പ്രസിഡന്റുമാർക്ക് പിന്നാലെ മുതിർന്ന നേതാക്കളും രംഗത്ത്. അന്തിമ പട്ടിക തീരുമാനിച്ചത് ഏകപക്ഷീയമായെന്നാണ് മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുടെ പരാതി. കെസി വേണുഗോപാൽ പട്ടിക വെട്ടി നിരത്തിയെന്നും ആക്ഷേപമുണ്ട്. നേരത്തെ വർക്കിങ്ങ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ്, പി.ടി തോമസ്, ടി സിദ്ധിഖ് എന്നിവർ പട്ടികയ്ക്കെതിരെ ഹൈക്കമാന്റിന് പരാതി നൽകിയിരുന്നു.
പുനസംഘടന ചർച്ചയിൽ തങ്ങളെ അവഗണിച്ചു എന്നായിരുന്നു ഇവരുടെ പരാതി. കൂടിയാലോചനകൾ നടന്നില്ലെന്ന് ചൂണ്ടിക്കാട്ടി മുൻ കെപിസിസി അദ്ധ്യക്ഷന്മാരായ വി.എം. സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരും രംഗത്ത് വന്നിട്ടുണ്ട്. അതേസമയം പട്ടിക ഹൈക്കമാന്റ് ഉടൻ പ്രഖ്യാപിക്കുമെന്നാണ് സൂചന.
ഡി സുഗതന്‍, വി.എസ് ശിവകുമാര്‍, ജ്യോതികുമാര്‍ ചാമക്കാല, പി.ടി അജയ് മോഹന്‍, സജീവ് മാറോളി എന്നിവരെ ഒഴിവാക്കി എന്നാണ് ഭാരവാഹി പട്ടികയ്ക്കെതിരെ ഉയരുന്ന വിമർശനം. നേരത്തെ പട്ടികയില്‍ ഇടം പിടിച്ച ഇവരെ അവസാന നിമിഷമാണ് വെട്ടി മാറ്റിയതെന്നും പരാതിയുണ്ട്. ഇതിനു പിന്നില്‍ കെസി വേണുഗോപാലിന് പങ്കുണ്ടെന്നാണ് ഇവരുടെ സംശയം. രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി എന്നിവരുമായി അടുപ്പമുള്ള നേതാക്കളെ തെരഞ്ഞുപിടിച്ച് ഒഴിവാക്കി എന്നാണ് വിലയിരുത്തല്‍.
Post a Comment