അച്ഛനെയും കാമുകിയെയും നടുറോഡില്‍ ഇട്ട് തല്ലിച്ചത് പെണ്‍മക്കളുടെ രോഷം. രാജസ്ഥാനിലെ ഭില്‍വാര ജില്ലയിലാണ് സംഭവം നടന്നത്.അച്ഛന്‍ കാമുകിയുമൊത്തു കാറില്‍ വരുമ്പോഴായിരുന്നു സംഭവം നടന്നത്. റോഡിന് നടുവില്‍ കയറിനിന്ന് പെണ്‍മക്കള്‍ കാര്‍ തടയുകയും പിതാവിനെയും ഒപ്പമുണ്ടായിരുന്ന യുവതിയെയും പുറത്തിറക്കി മര്‍ദിക്കുകയുമായിരുന്നു.
അച്ഛന്റെ പ്രണയം കാരണം വീട്ടില്‍ സ്ഥിരം വഴക്കാണെന്നും അതേ തുടര്‍ന്നാണ് പ്രതികരിക്കാന്‍ തീരുമാനിച്ചതെന്നും പെണ്‍ക്കുട്ടികള്‍ പറയുന്നു. പിതാവ് സഞ്ചരിച്ച കാര്‍ തടയാനാണ് ആദ്യം ശ്രമിച്ചത്. എന്നാല്‍ ഇവര്‍ കാര്‍ നിര്‍ത്തിയില്ല. പിന്നീടു നാട്ടുകാര്‍ ഇടപെട്ട് കാര്‍ നിര്‍ത്തിക്കുകയായിരുന്നു.
Post a Comment