കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍ പഞ്ചായത്തില്‍ വീണ്ടും ഉരുള്‍പൊട്ടല്‍. ഇളംകാട് മ്‌ളാക്കരയിലാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. 20 കുടുംബങ്ങള്‍ പ്രദേശത്ത് കുടുങ്ങിയിരുന്നു. എന്നാല്‍ എല്ലാവരേയും രക്ഷാ പ്രവര്‍ത്തനത്തിലൂടെ പ്രദേശത്ത് നിന്നും മാറ്റി.
രണ്ട് എന്‍ഡിആര്‍എഫ് സംഘം ഇതിനകം പ്രദേശത്ത് എത്തിയിട്ടുണ്ട്. നാശനഷ്ടം ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്തയാര്‍, ഇളംകാട് മേഖലയില്‍ മഴ തുടരുകയാണ്. പുല്ലകയാറ്റിലെ ജലനിരപ്പുയരുന്നു.
ഫയര്‍ഫോഴ്‌സ്, -പൊലീസ്- ജനപ്രതിനിധി സംഘങ്ങള്‍ പ്രദേശത്ത് എത്തിയിട്ടുണ്ട്
Post a Comment