Kerala Rain: തിരുവനന്തപുരത്ത് ശക്തമായ മഴ: മണ്ണിടിച്ചിലില്‍ റെയില്‍ ഗതാഗതം തടസപ്പെട്ടു


എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും ജില്ലാ കളക്ടര്‍ നവ്‌ജ്യോത് ഖോസ

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ട സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ശക്തമായ മഴ. ഇതിന്റെ ഭാഗമായി ജില്ലയില്‍ മൂന്നിടങ്ങളില്‍ റെയില്‍വേ ട്രാക്കില്‍ മണ്ണിടിഞ്ഞു വീണു. പാറശാല, ഇരണി, കുഴിത്തുറ എന്നിവിടങ്ങളിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. 

തിരുവനന്തപുരം-നാഗര്‍കോവില്‍ റൂട്ടിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. മണ്ണിച്ചില്‍ ഉണ്ടായതോടെ ട്രെയിന്‍ ഗതാഗതം താറുമാറായി. കന്യാകുമാരി-നാഗര്‍കോവില്‍ റൂട്ടില്‍ വെള്ളം കയറി. അനന്തപുരി-ഐലന്‍ഡ് എക്‌സ്പ്രസ് ഭാഗികമായും നാഗര്‍കോവില്‍-കോട്ടയം പാസഞ്ചര്‍ പൂര്‍ണമായും റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. തിരുച്ചിറപ്പിള്ളി ഇന്റര്‍സിറ്റി നാഗര്‍കോവിലില്‍ നിന്നാകും പുറപ്പെടുക.

ശക്തമായ മഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും ജില്ലാ കളക്ടര്‍ നവ്‌ജ്യോത് ഖോസ അറിയിച്ചു. നദികള്‍, ജലാശയങ്ങള്‍, വെള്ളക്കെട്ടുകള്‍ എന്നിവിടങ്ങളില്‍ കുളിക്കാനിറങ്ങരുതെന്നും മഴയത്ത് മരങ്ങള്‍ക്ക് താഴെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ലെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു.


Post a Comment

Previous Post Next Post