ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവമായ ഐഎഫ്എഫ്ഐ വീട്ടിലിരുന്നും കാണാം; വെർച്വൽ രജിസ്ട്രേഷൻ തുടരുന്നു







ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവമായ ഐഎഫ്എഫ്ഐയുടെ പുതിയ എഡിഷൻ വീട്ടിലിരുന്നും ഇത്തവണ കാണാം. ഫെസ്റ്റിവൽ വേദിയായ ഗോവയിൽ എത്തണമെന്ന് നിർബന്ധമില്ല. ഡിജിറ്റൽ ഉപകരണങ്ങളിലൂടെ സഹായത്തോടെ വെർച്വൽ മാതൃകകയിൽ വീട്ടിലിരുന്ന് ഐഎഫ്എഫ്ഐ കാണാം. 52-ാമത് ഐഎഫ്എഫ്ഐ ഈ മാസം 20 മുതൽ 28 വരെയാണ് നടക്കുക, രജിസ്ട്രേഷൻ തുടരുകയാണ്.



രജിസ്ട്രേഷന്



സാധാരണ ഡെലിഗേറ്റുകൾക്ക് 200 രൂപയാണ് (18 % ജിഎസ്‍ടി കൂടാതെ) രജിസ്ട്രേഷനുള്ള ഫീസ്. ഓൺലൈൻ പ്ലാറ്റ്‍ഫോമിൽ പ്രദർശിപ്പിക്കുന്ന സിനിമകൾക്കൊപ്പം ഉദ്‍ഘാടന, സമാപന ചടങ്ങുകളും മാസ്റ്റർ ക്ലാസ്, ഇൻ കോൺവർസേഷൻ എന്നീ പരിപാടികളും വെർച്വൽ മാതൃകയിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് കാണാവുന്നതാണ്. ഡെലിഗേറ്റ്, വിദ്യാർഥികൾ, മാധ്യമപ്രവർത്തകർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് വെർച്വൽ രജിസ്ട്രേഷൻ നടക്കുന്നത്. ഇതിൽ വിദ്യാർഥികൾക്കും മാധ്യമപ്രവർത്തകർക്കും വെർച്വൽ ഫെസ്റ്റിവലിൽ സൗജന്യമായി പങ്കെടുക്കാം.

Post a Comment

Previous Post Next Post