ജനം അറിയണം റസ്റ്റ് ഹൗസുകൾ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന്. മുൻപ് ഇതുപോലെ പോയ സ്ഥലങ്ങൾ ഇപ്പോൾ വളരെ കൃത്യമായി പ്രവർത്തിക്കുന്നു. ഇനിയുള്ള വർഷങ്ങളിലും ഇങ്ങനെ തന്നെ മുന്നോട്ടുപോകാനാണ് തീരുമാനം. വിമർശിക്കുന്നവർ വിമർശിക്കട്ടെ, ഞാൻ അത് കാര്യമാക്കുന്നില്ല.
മുഹമ്മദ് റിയാസ് തന്റെ വകുപ്പ് കീഴിലുള്ള സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തുന്നത് ഇപ്പോൾ പതിവാണ്.
ഇന്നലെ വടകര റസ്റ്റ് ഹൗസിലേക്കായിരുന്നു റിയാസിന്റെ കടന്നുവരവ്. മദ്യകുപ്പികളുടെ ശേഖരമാണ് മന്ത്രി ഓഫിസ് പരിസരത്ത് കണ്ടത്. ഒഴിഞ്ഞ മദ്യകുപ്പികൾ ചൂണ്ടി ഉദ്യോഗസ്ഥരോട് അദ്ദേഹം കയർത്ത് സംസാരിച്ചിരുന്നു. ഇതിന് പിന്നാലെ ഇതെല്ലാം പി.ആർ ആണെന്നും എന്ത് െകാണ്ട് മന്ത്രി റോഡിന്റെ അവസ്ഥ കാണുന്നില്ലെന്നും ചോദിച്ച് ഒരുവിഭാഗം രംഗത്തുവന്നിരുന്നു.
Post a Comment