വഖഫ് ബോര്‍ഡിൽ സമരം ശക്തമാക്കും; കടുപ്പിച്ച് മുസ്‌ലിം സംഘടനകൾ





വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ട തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് കോഴിക്കോട് ചേര്‍ന്ന മുസ്ലീം സംഘടനകളുടെ യോഗം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമരം ആരംഭിക്കും. വഫഖ് നിയമങ്ങള്‍ക്ക് എതിരാണ് സര്‍ക്കാര്‍ തീരുമാനം. നിയമപരമായി നിലനില്‍ക്കില്ല. മതവിശ്വാസമില്ലാത്തവര്‍ ബോര്‍ഡില്‍ വരുന്നത് ശരിയല്ലന്നും മുസ്ലീംലീഗ് ഉന്നതാധികാര സമിതിയംഗം സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പതിനഞ്ച് സംഘടനകള്‍ യോഗത്തില്‍ പങ്കെടുത്തു. വിഡിയോ കാണാം




അതേസമയം, വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്കുവിട്ട തീരുമാനം വിശദമായ ചര്‍ച്ചനടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് കേരള മുസ്‌ലിം ജമാഅത്ത്. ആശങ്കകള്‍ അകറ്റുമെന്നും ഉറപ്പുനല്‍കിയതായി ഇബ്രാഹിം ഖലീല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു.



Post a Comment

Previous Post Next Post