ഏരിയ കമ്മിറ്റിയെ പ്രഖ്യാപിച്ചപ്പോൾ സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം എഫ് നഹാസ് ഡി വൈ എഫ് ഐ പ്രവർത്തകരായ വഹാബ് , റിയാസ് എന്നിവരെ ഉൾപ്പെടുത്തണമെന്ന് ഒരു വിഭാഗം നേതൃത്വത്തോട് ആവശ്യപ്പെട്ടു. അല്ലെങ്കിൽ മത്സരം വേണമെന്നായിരുന്നു ഇവരുടെ വാദം. എന്നാൽ ഇത് നേതൃത്വം അനുവദിച്ചില്ല ഇതോടെയാണ് പുറത്ത് നിന്ന് പ്രവർത്തകർ സമ്മേളന ഹാളിലേക്ക് തള്ളിക്കയറിയത്.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.വിജയകുമാറും കടകംപള്ളി സുരേന്ദ്രനും വേദിയിൽ ഇരിക്കെയായിരുന്നു പ്രവർത്തകരുടെ സംഘർഷം. സംഘർഷത്തിൽ ഡി വൈ എഫ് ഐ – എസ് എഫ് ഐ പ്രവർത്തകരായ അതുൽ ,അബിൻ, അഖിൽ, വിഷ്ണു എന്നിവർക്ക് പരുക്കേറ്റു. പരുക്കേറ്റു എല്ലാവരും ആശുപത്രിയിലാണ്. സംഭവത്തിൽ ഇതുവരെ പ്രതികരിക്കാൻ നേതൃത്വം തയ്യാറായിട്ടില്ല.
Post a Comment