സാക്കിര്‍ നായിക്കിന്റെ സംഘടനയായ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനുള്ള വിലക്ക് അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടി കേന്ദ്രം






ഡൽഹി: സാക്കിര്‍ നായിക്കിന്റെ സംഘടനയായ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനുള്ള വിലക്ക് അഞ്ച് വര്‍ഷത്തേക്ക്കൂടി നീട്ടി കേന്ദ്ര സര്‍ക്കാറിന്റെ ഉത്തരവ്. 2016 നവംബര്‍ 17നാണ് ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് യു എ പി എ അടക്കമുള്ള വകുപ്പുകള്‍ അനുസരിച്ച് കേന്ദ്രം വിലക്ക് പ്രഖ്യാപിച്ചത്.
രാജ്യ സുരക്ഷക്ക് വെല്ലുവിളിയാവുന്ന തരത്തിലും മതസാഹോദര്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന രീതിയിലും ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നതായി കേന്ദ്ര ആഭ്യന്തമന്ത്രാലയം വ്യക്തമാക്കിയിരുന്നു

രാജ്യത്തിന്റെ മതേതരത്വം തകര്‍ക്കുന്ന പ്രവര്‍ത്തനത്തിലും ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ ഏര്‍പ്പെടുന്നതായും കേന്ദ്ര ആഭ്യന്തരമന്ത്രാലയം പറഞ്ഞിരുന്നു. നിലവില്‍ മലേഷ്യയിലുള്ള സാക്കിര്‍ നായികിന്റെ പ്രഭാഷണങ്ങള്‍ യുവജനങ്ങളെ ഭീകരവാദത്തിലേക്ക് ആകര്‍ഷിക്കുന്നതാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു.


Post a Comment

Previous Post Next Post