ഛത്തീസ്‌ഗഡിൽ ഏറ്റുമുട്ടൽ; മാവോയിസ്റ്റ് കമാന്റർ സാകേത് നുരേതിയെ പൊലീസ് വധിച്ചു


ഛത്തീസ്‌ഗഡിൽ ഉണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് കമാന്റർ സാകേത് നുരേതിയെ പൊലീസ് വധിച്ചു. നാരായൺപൂർജില്ലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
 മോവോയിസ്റ്റുകൾക്കായി അഞ്ച് സംസ്ഥാനങ്ങളിൽ സുരക്ഷാസേനയുടെ തെരച്ചിൽ തുടരുകയാണ്.

മഹാരാഷ്ട്രയിലെ ഗച്ച്റോളിയിൽ ഇന്നലെ നടന്ന ഏറ്റുമുട്ടലിൽ ഉന്നത മാവോയിസ്റ്റ് നേതാവടക്കമുള്ളവർ കൊല്ലപ്പെട്ടിരുന്നു. സിപിഎം മാവോയിസ്റ്റ് കേന്ദ്ര കമ്മറ്റി അംഗം മിലിന്ദ് തെൽതുംബ്ഡെ അടക്കം 20 പുരുഷൻമാരും 6 സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്.
 ഏറ്റുമുട്ടലിൻറെ പശ്ചാത്തലത്തിൽ തിരിച്ചടി ഉണ്ടാകാതിരിക്കാൻ മഹാരാഷ്ട്രാ ആന്ധ്രാ ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ സുരക്ഷാ സേനകൾ അതീവ ജാഗ്രതയിലാണ്.


Post a Comment

Previous Post Next Post