മണിക്കൂറിൽ കൂടുതൽ പഴക്കമില്ലാത്ത കൊവിഡ് നെഗറ്റീവ് RT-PCR സർട്ടിഫിക്കറ്റ് നിർബന്ധമായും ഹാജരാക്കണമെന്ന് ഉത്തരവിൽ പറയുന്നു. 2 ഡോസ് വാക്‌സിൻ എടുത്തവർക്കും ഉത്തരവ് ബാധകമായിരിക്കും. ധാർവാഡ്, ബംഗളൂരു, മൈസൂരു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൊവിഡ് ക്ലസ്റ്റർ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് തീരുമാനം.
കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ (നവംബർ 12 മുതൽ നവംബർ 27 വരെ) കേരളത്തിൽ നിന്ന് മെഡിക്കൽ, പാരാമെഡിക്കൽ കോളജുകളിലേക്കും കർണാടകയിലെ മറ്റ് സ്ഥാപനങ്ങളിലേക്കും എത്തിയ വിദ്യാർത്ഥികളെ ആർടി-പിസിആർ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ഉത്തരവിൽ പറയുന്നു. കേരള സംസ്ഥാന അതിർത്തിയോട് ചേർന്നുള്ള ജില്ലകളിൽ പരിശോധന കർശനമാക്കാനും നിർദ്ദേശമുണ്ട്.
Post a Comment